പള്ളിയില്‍ നിന്നും മടങ്ങുകയായിരുന്ന യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചു
Jan 12, 2015, 16:37 IST
നീലേശ്വരം: (www.kasargodvartha.com 12/01/2015) പള്ളിയില്‍ നിന്നും മടങ്ങുകയായിരുന്ന യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. ചിറപ്പുറത്തെ ഉസ്മാന്റെ മകന്‍ പി.സി നൗഷാദിനാണ് (38) മര്‍ദനമേറ്റത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. പള്ളിയില്‍ പോയി തിരിച്ചുവരുന്നതിനിടെ അനൂപ്, അഭിജിത്ത്, സൂരജ് എന്നിവര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്ന് നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന നൗഷാദ് പറഞ്ഞു. മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണം.
Keywords : Nileshwaram, Kanhangad, Kerala, Assault, Case, Police, Injured, Hospital, PC Noushad.