പര്‍ദ ധരിച്ചെത്തിയ സംഘം വീട്ടമ്മയെ ബോധംകെടുത്തി സ്വര്‍ണാഭരണം കവര്‍ന്നു
Feb 11, 2015, 11:43 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11/02/2015) പര്‍ദ ധരിച്ചെത്തിയ സംഘം വൃദ്ധയുടെ സ്വര്‍ണാഭരണം കവര്‍ന്നു. കൂളിയങ്കാലിലെ ചിരുതേയി (85) യാണ് കവര്‍ച്ചക്കിരയായത്.
പര്‍ദ ധരിച്ചെത്തിയ രണ്ടംഗ സംഘം വൃദ്ധയുടെ മുഖത്ത് സ്‌പ്രേ തളിച്ച് ബോധം കെടുത്തിയ ശേഷമാണ് കഴുത്തിലും കാതിലുമുണ്ടായിരുന്ന രണ്ടരപ്പവന്‍ സ്വര്‍ണാഭരണം കവര്‍ന്നത്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.
വൃദ്ധ തനിച്ചിരിക്കുന്ന സമയത്തായിരുന്നു കവര്‍ച്ച. ബോധം തെളിഞ്ഞ ശേഷം ഇവര്‍തന്നെയാണ് സംഭവം പരിസരവാസികളെ അറിയിച്ചത്.

Keywords : Robbery, Kasaragod, Kanhangad, Police, House, House-wife, Gold Chain.