നീലേശ്വരത്ത് ട്രെയിന്‍ വരാനിരിക്കെ പാളത്തില്‍ മരം വീണു; ബോവിക്കാനത്തെ 'വിവാദ' മരം കടപുഴകി
Apr 21, 2015, 20:01 IST
നീലേശ്വരം/ബോവിക്കാനം: (www.kasargodvartha.com 21/04/2015) കനത്ത കാറ്റിലും മഴയിലും നീലേശ്വരം റെയില്‍വെ സ്‌റ്റേഷന് സമീപം പാളത്തിലേക്ക് മരം കടപുഴകി വീണു. മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന മാവേലി എക്‌സ്പ്രസ് നീലേശ്വരം റെയില്‍വെ സ്റ്റേഷനിലേക്ക് എത്തുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് പാളത്തിലേക്ക് മരം വീണത്.
ചെറുവത്തൂര്‍ പാസഞ്ചര്‍ ബുധനാഴ്ച ബൈന്തൂരിലേക്ക് ഓടുന്നതിനായി കാസര്‍കോട് നിര്‍ത്തിയിടാന്‍ കൊണ്ടുപോകുമ്പോള്‍ ട്രെയിന്‍ കടന്നയുടനെയാണ് മരം വീണത്. മരം വീണതിനെ തുടര്‍ന്ന് മാവേലി എക്‌സ്പ്രസ് നീലേശ്വരം റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. മരം മുറിച്ചുമാറ്റിയ ശേഷം മാത്രമെ മാവേലി എക്‌സ്പ്രസ് യാത്ര പുനരാരംഭിക്കൂ. തൊട്ടുപിന്നാലെ തിരുവനന്തപുരത്തേക്ക് പോകുന്ന മലബാര്‍ എക്‌സ്പ്രസ് കാഞ്ഞങ്ങാട് നിര്‍ത്തിയിടും.
അതേസമയം ബോവിക്കാനത്തെ 'വിവാദ' മരം കടപുഴകി. മാങ്ങ പെറുക്കുകയായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ബോവിക്കാനം - ജാല്‍സൂര്‍ റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു. വാഹനങ്ങളുടെ നീണ്ടനിരയാണ് ഇവിടെ. കനത്ത മഴ തുടരുന്നത് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനെ പ്രതികൂലമായി ബാധിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചു മാറ്റാനുള്ള ശ്രമത്തിലാണ്.
നേരത്തെ പഞ്ചായത്ത് മുറിക്കാന്‍ അനുമതി നല്‍കിയ മരമാണ് ചൊവ്വാഴ്ച വൈകിട്ടുണ്ടായ കനത്ത മഴയിലും കാറ്റിലും റോഡിലേക്ക് കടപുഴകി വീണത്. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മരം മുറിക്കുന്നത് പി.ഡബ്യൂ.ഡിയും കലക്ടറും തടയുകയായിരുന്നു.
ചെറുവത്തൂര്‍ പാസഞ്ചര്‍ ബുധനാഴ്ച ബൈന്തൂരിലേക്ക് ഓടുന്നതിനായി കാസര്‍കോട് നിര്‍ത്തിയിടാന്‍ കൊണ്ടുപോകുമ്പോള്‍ ട്രെയിന്‍ കടന്നയുടനെയാണ് മരം വീണത്. മരം വീണതിനെ തുടര്‍ന്ന് മാവേലി എക്‌സ്പ്രസ് നീലേശ്വരം റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. മരം മുറിച്ചുമാറ്റിയ ശേഷം മാത്രമെ മാവേലി എക്‌സ്പ്രസ് യാത്ര പുനരാരംഭിക്കൂ. തൊട്ടുപിന്നാലെ തിരുവനന്തപുരത്തേക്ക് പോകുന്ന മലബാര്‍ എക്‌സ്പ്രസ് കാഞ്ഞങ്ങാട് നിര്‍ത്തിയിടും.
അതേസമയം ബോവിക്കാനത്തെ 'വിവാദ' മരം കടപുഴകി. മാങ്ങ പെറുക്കുകയായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ബോവിക്കാനം - ജാല്‍സൂര്‍ റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു. വാഹനങ്ങളുടെ നീണ്ടനിരയാണ് ഇവിടെ. കനത്ത മഴ തുടരുന്നത് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനെ പ്രതികൂലമായി ബാധിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചു മാറ്റാനുള്ള ശ്രമത്തിലാണ്.
Keywords : Kasaragod, Kanhangad, Nileshwaram, Rain, Kerala, Bovikanam, Train, Tree.