തകര്‍ന്ന അംഗണ്‍വാടി കെട്ടിടം നാട്ടുകാര്‍ പുനര്‍ നിര്‍മ്മിച്ചു
Jun 20, 2012, 16:42 IST
കാലിച്ചാനടുക്കം: തകര്‍ന്ന അംഗണ്‍വാടി കെട്ടിടം നന്നാക്കാന്‍ അധികൃതര്‍ തയ്യാറാകാതിരുന്നതിനെതുടര്‍ന്ന് കെട്ടിടം പുനര്‍നിര്‍മ്മിക്കാന്‍ നാട്ടുകാര്‍ രംഗത്ത് വന്നു. കോടോം-ബേളൂര്‍ പഞ്ചായത്തിലെ മയ്യങ്ങാനം അംഗണ്‍വാടി കെട്ടിടമാണ് നാട്ടുകാര്‍ പുനര്‍ നിര്‍മ്മിച്ചത്. കുടുംബശ്രീ പ്രവര്‍ത്തകരുടെയും സ്വയം സഹായ സംഘത്തിന്റെയും സഹകരണത്തോടെയാണ് അംഗണ്‍വാടി കെട്ടിടം പുനര്‍നിര്‍മ്മിച്ചത്.
കാലപ്പഴക്കത്താല്‍ തകര്‍ന്ന കെട്ടിടം പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിരവധി തവണ നിവേദനം നല്‍കിയിരുന്നുവെങ്കിലും ഫലമൊന്നുമുണ്ടായില്ല.
ഇതേതുര്‍ന്നാണ് നാട്ടുകാര്‍ തന്നെ കെട്ടിടം നന്നാക്കാന്‍ മുന്‍കൈയെടുത്തത്. മയ്യങ്ങാനം അംഗണ്‍വാടി 1982 ല്‍ കാഞ്ഞങ്ങാട് സിഡിഎസിന്റെ കീഴിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. 1989 വരെ വാടക കെട്ടിടത്തിലാണ് മാറിമാറി അംഗണ്‍വാടി പ്രവര്‍ത്തിച്ചിരുന്നത്. മൂപ്പില്‍ പ്രദേശത്തെ സുമനസുകളുടെ കൂട്ടായ്മയുടെ ഫലമായി സര്‍ക്കാര്‍ സ്ഥലത്ത് അംഗണ്‍വാടിക്കുവേണ്ടി ഒരു കെട്ടിടം നിര്‍മ്മിക്കുകയായിരുന്നു. നാട്ടുകാരുടെ ശ്രമദാനത്തിലൂടെ നിര്‍മ്മിച്ച കെട്ടിടം 1989 ജനുവരി 31 ന് അന്നത്തെ ജില്ലാകലക്ടറാണ് ഉദ്ഘാടനം ചെയ്തത്. ചാമക്കുഴി കോളനിയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലത്താണ് അംഗണ്‍വാടി പ്രവര്‍ത്തിക്കുന്നത്.
ഈ അംഗണ്‍വാടിയുടെ ഗുണഭോക്താക്കളില്‍ 70 ശതമാനവും എസ്ടി വിഭാഗത്തില്‍പെട്ടവരാണ്. പലപ്പോഴായി നല്ലൊരു കെട്ടിടം അംഗണ്‍വാടിക്ക് അനുവദിച്ച് തരാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതിനുവേണ്ട നടപടിയൊന്നും സ്വീകരിച്ചില്ല.

Keywords: kasaragod, Kanhangad, Building, Anganwadi-building