ടെറസില്‍ നിന്നും വീണ് തൊഴിലാളി മരിച്ചു
Jun 24, 2015, 09:59 IST
കഞ്ഞങ്ങാട്: (www.kasargodvartha.com 24/06/2015) ക്വാര്‍ട്ടേഴ്‌സിന്റെ ടെറസില്‍ നിന്ന് വീണ് തൊഴിലാളി മരണപ്പെട്ടു. കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മൂവാറ്റുപുഴ സ്വദേശി വിജയന്‍ (45) ആണ് മരിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം. കുളിക്കാനായി ക്വാര്‍ട്ടേഴ്‌സിന് മുകളിലുള്ള ബാത്ത് റൂമിലേക്ക് പോയ വിജയന്‍ കാല്‍ വഴുതി ടെറസില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് ഒപ്പം താമസിക്കുന്ന തൊഴിലാളികള്‍ എത്തി നോക്കിയപ്പോള്‍ നിലത്ത് വീണ് അബോധാവസ്ഥയില്‍ കിടക്കുന്ന വിജയനെയാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോണ്‍ക്രീറ്റ് തൊഴിലാളിയായ വിജയന്‍ മറ്റ് തൊഴിലാളികള്‍ക്കൊപ്പം കുശാല്‍ നഗറിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്നു. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാആശുപത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords : Kanhangad, Obituary, Kerala, Quarters Building, Concrete Worker, Concrete worker dies.