ടൂറിസ്റ്റ് ബസും ഓട്ടോയും കൂട്ടിയിടിച്ച് 6 പേര്‍ക്ക് പരിക്ക്
Feb 26, 2015, 14:51 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26/02/2015) അമ്പലത്തറ കോട്ടപ്പാറയില്‍ ടൂറിസ്റ്റ് ബസും ഓട്ടോയും കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. രാജപുരം ഭാഗത്തുനിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന കെ.എല്‍. 23 എച്ച് 5313 നമ്പര്‍ ലൗലി ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെ.എല്‍. 60 ഏ 9841 നമ്പര്‍ ഓട്ടോയിലിടിച്ചാണ് അപകടം സംഭവിച്ചത്.
പരിക്കേറ്റ ചീമേനിയിലെ സുനില്‍ കുമാര്‍ (36), കയ്യൂരിലെ തമ്പാന്‍ (48), പെരിങ്ങോത്തെ സനീഷ് (24), ചീമേനിയിലെ ശ്രീധരന്‍ (65), ബസ് ക്ലീനര്‍ വെള്ളരിക്കുണ്ടിലെ ജിതിന്‍ (27), ഡ്രൈവര്‍ മാലക്കല്ലിലെ സോണി (42) എന്നിവരെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓട്ടോ പെട്ടെന്ന് വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഓട്ടോയില്‍ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ ബസിന്റെ ബ്രേക്ക് ചവിട്ടിയെങ്കിലും നിയന്ത്രണം വിട്ട് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.

Keywords: Accident, Kanhangad, Kerala, Injured, Bus, Auto rickshaw.