ടി.എല്‍.ബി സിറ്റിംഗ് മാറ്റിവെച്ചു
Apr 4, 2012, 07:06 IST
കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസില്‍ ഏപ്രില്‍ ഒമ്പതിന് നടത്താന്‍ നിശ്ചയിച്ചിരുന്ന ലാന്റ് ബോര്‍ഡിന്റെ സിറ്റിംഗ് മെയ് ഏഴിലേക്ക് മാറ്റി. ടി.എല്‍.ബി സിറ്റിംഗ് എല്ലാ തിങ്കളാഴ്ചയും രാവിലെ 11 മണിക്ക് ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസില്‍ നടത്തും. കേസുകളുടെ ഹിയറിംഗ് തീയതികള്‍ ഏപ്രില്‍ 16 മുതല്‍ ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസില്‍ പരസ്യപ്പെടുത്തുന്നതാണെന്നും ബന്ധപ്പെട്ടവര്‍ അതാത് ദിവസങ്ങളില്‍ ഹിയറിംഗിന് ഹാജരാകണമെന്നും ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.
Keywords: sitting, Kanhangad, kasaragod