'ജീവിക്കാന്‍ സമ്മതിക്കാത്ത ഭരണകൂടത്തിനെതിരെ' ജനരോക്ഷ യാത്ര കാഞ്ഞങ്ങാട്ട് സമാപിക്കും
Apr 23, 2013, 19:49 IST
ഉദുമ: 'ജീവിക്കാന്‍ സമ്മതിക്കാത്ത ഭരണകൂടത്തിനെതിരെ' വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന ജനരോഷ യാത്ര ബുധനാഴ്ച പാണത്തൂരില്‍ ആരംഭിച്ച് കാഞ്ഞങ്ങാട് ടൗണില്‍ സമാപിക്കും. തിങ്കളാഴ്ച ഉദുമ മണ്ഡലം യാത്ര നാലാംവാതുക്കല്‍, പൊയിനാച്ചി, പെര്‍ളടുക്കം, കുണ്ടംകുഴി, മരുതടുക്കം, കുറ്റിക്കോല്‍, പടുപ്പ്, ബന്തടുക്ക, അഡൂര്‍ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം ബോവിക്കാനത്ത് സമാപിച്ചു.
ചൊവ്വാഴ്ച ചട്ടഞ്ചാലില്‍നിന്ന് ആരംഭിച്ച് മാണിക്കോത്ത് സമാപിക്കും. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജില്ല പ്രസിഡന്റ് പ്രഫ. ടി.ടി. ജേക്കബ്, ജാഥാ ക്യാപ്റ്റന്‍ അമ്പുഞ്ഞി തലക്ലായി, മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഹമീദ് കക്കണ്ടം, അഫ്‌സല്‍ പൈച്ചാര്‍, ടി.എം. കുഞ്ഞമ്പു, മഹ്മൂദ് പള്ളിപ്പുഴ, കെ.ബി. പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. യൂസുഫ് കോട്ടിക്കുളം, സമീര്‍, പി.കെ. കൃഷ്ണന്‍ ഉദുമ, അബ്ദുല്ല നെച്ചിപ്പടുപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.
മഞ്ചേശ്വരം മണ്ഡലം ജനരോഷ യാത്ര ബുധനാഴ്ച ആരിക്കാടിയില്‍നിന്ന് ആരംഭിച്ച് വ്യാഴാഴ്ച മഞ്ചേശ്വരത്ത് സമാപിക്കും. സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് സി. കുഞ്ഞഹ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ജില്ല കമ്മിറ്റി അംഗം ജോസഫ് ജോണ്‍ മുഖ്യപ്രഭാഷണം നടത്തും.
ചൊവ്വാഴ്ച ചട്ടഞ്ചാലില്‍നിന്ന് ആരംഭിച്ച് മാണിക്കോത്ത് സമാപിക്കും. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജില്ല പ്രസിഡന്റ് പ്രഫ. ടി.ടി. ജേക്കബ്, ജാഥാ ക്യാപ്റ്റന്‍ അമ്പുഞ്ഞി തലക്ലായി, മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഹമീദ് കക്കണ്ടം, അഫ്‌സല്‍ പൈച്ചാര്‍, ടി.എം. കുഞ്ഞമ്പു, മഹ്മൂദ് പള്ളിപ്പുഴ, കെ.ബി. പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. യൂസുഫ് കോട്ടിക്കുളം, സമീര്‍, പി.കെ. കൃഷ്ണന്‍ ഉദുമ, അബ്ദുല്ല നെച്ചിപ്പടുപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.
വെല്‍ഫെയര്‍ പാര്‍ട്ടി ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥ സംസ്ഥാന സെക്രട്ടറി ശശി പന്തളം ഉദ്ഘാടനം ചെയ്യുന്നു |
Keywords: Welfare party, Janarokshayathra, Uduma, Ends, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.