ജില്ലാ ആശുപത്രിയില്‍ മലമ്പനി ബാധിതരുടെ എണ്ണം പെരുകി
Jul 3, 2012, 16:28 IST
കാഞ്ഞങ്ങാട്: മലമ്പനി ബാധിച്ച് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഒരാഴ്ചക്കിടെ മലമ്പനിയും പകര്‍ച്ചപ്പനിയും ബാധിച്ച് നിരവധി പേരെയാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച ഒരാളെ കൂടി മലമ്പനി ബാധിച്ച് അവശ നിലയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളിക്കര കല്ലിങ്കാല്‍ സ്വദേശിയായ യുവാവിനെയാണ് മലമ്പനി ബാധിച്ച് ആശുപത്രിയിലെത്തിച്ചത്. എച്ച് 1 എന്‍ 1 ബാധിച്ച് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നവരുടെ എണ്ണവും പെരുകുകയാണ്. ജില്ലാ ആശുപത്രിയിലെ ഒ പി വിഭാഗങ്ങള്‍ പനി ബാധിതരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
Keywords: Fever, Increasing, District Hospital, Kanhangad, Kasaragod