ജനദ്രോഹനയങ്ങള്‍ക്ക് താക്കീതായി എ.ഐ.ടി.യു.സി സായാഹ്ന ധര്‍ണ
Jul 10, 2012, 16:49 IST
എ ഐ ടി യു സി കാഞ്ഞങ്ങാട് നടത്തിയ സായാഹ്ന ധര്‍ണ ജില്ലാജനറല്‍സെക്രടറി കെ വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു |
രാജ്യത്തെ ദാരിദ്ര്യ രേഖ നിശ്ചയിക്കുന്നത് ഒരു ദിവസം 2.20 ലക്ഷംരൂപ വരെ ദിവസം ചെലവഴിക്കുന്ന അലുവായിയമാരാണെന്ന് കെ വി കൃഷ്ണന്‍ പറഞ്ഞു. യു പി സര്‍ക്കാരിന്റെ നവലിബറല്‍ സാമ്പത്തിക നയത്തിന്റെ ദുരിതം പേറുന്നത് സാധാരണക്കാരായ ജനങ്ങളാണ്. ഗ്രാമീണ മേഖലയിലെ സാധാരണക്കാരന്റെ ഒരു ദിവസത്തെ വേതനം 26 രൂപയായും നഗരത്തിലെ വരുമാനം 32 രൂപയായും നിശ്ചയിക്കുന്നത് പത്ത് ലക്ഷം കോടി രൂപവരെ ആസ്തിയുള്ളവരാണ്. ഒന്നരകോടി ജനങ്ങള്‍ മുംബൈ നഗരത്തിലെ ചേരിയില്‍ പട്ടിണി കിടക്കുമ്പോള്‍ ഒമ്പതിനായിരം കോടി ചെലവിട്ട് അതേ നഗരത്തില്‍ വീട് നിര്‍മ്മിക്കുന്ന ധനികരുള്ള നാടാണ് നമ്മുടേതെന്നും അദ്ദേഹം പറഞ്ഞു. ബി കെ എം യു ജില്ലാ സെക്രട്ടറി സി പി ബാബു അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എ ഐ ടി യു സി ജില്ലാ ജോ. സെക്രട്ടറി കെ എസ് കുര്യാക്കോസ്, എ അമ്പൂഞ്ഞി എന്നിവര്‍ സംസാരിച്ചു. ഏ ദാമോദരന്‍, കരുണാകരന്‍ കുന്നത്ത്, വി കുഞ്ഞമ്പു, പുഷ്പരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സി കെ ബാബുരാജ് സ്വാഗതം പറഞ്ഞു.
കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന സായാഹ്ന ധര്‍ണ എ ഐ ടി യു സി ജില്ലാ പ്രസിഡണ്ട് ബി വി രാജന്‍ ഉദ്ഘാടനം ചെയ്തു. ആഗോള വല്‍ക്കരണത്തിനും ഉദാരവല്‍ക്കരണത്തിനും വിലക്കയറ്റത്തിനും അഴിമതിക്കുമെതിരായി തൊഴിലാളികളുടെ യോജിച്ച പോരാട്ടം ആവശ്യമാണെന്ന് ബി വി രാജന്‍ പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് പകരം യു പി എ സര്‍ക്കാര്‍ പെട്രോളിന്റെ വില ഉയര്‍ത്തി വിലക്കയറ്റം വര്‍ധിപ്പിക്കുന്നതിനുള്ള വഴിമരുന്ന് ഇട്ടുകൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം രാജ്യത്ത് വര്‍ധിക്കുകയാണ്. ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം വിശപ്പാണ്. പട്ടിണി ഒരു ഭാഗത്ത് ഗുരുതരമാകുമ്പോള്‍ ലക്ഷക്കണക്കിനു ടണ്‍ ഭക്ഷ്യധാന്യം ഗോഡൗണുകളില്‍ പുഴുവരിച്ച് നശിക്കുകയാണ്. തൊഴിലാളി വര്‍ഗത്തിന്റെയും രാജ്യത്തെ മറ്റു ജനാധിപത്യ വിഭാഗങ്ങളുടെയും യോജിച്ച പ്രക്ഷോഭ സമരങ്ങള്‍ക്കു മാത്രമേ യു പി സര്‍ക്കാരിന്റെ നയത്തെ പ്രതിരോധിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
പി എന്‍ ആര്‍ അമ്മണ്ണായ അധ്യക്ഷത വഹിച്ചു. ബി കെ എം യു ജില്ലാ സെക്രട്ടറി ടി കൃഷ്ണന്‍, എം സജ്ഞീവഷെട്ടി, സി പി ഐ കാസര്‍കോട് മണ്ഡലം സെക്രട്ടറി വി രാജന്‍, നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് കാന്തപ്പപൂജാരി എന്നിവര്‍ സംസാരിച്ചു. ധര്‍ണയ്ക്ക് ബി സുകുമാരന്‍, കെ കൃഷ്ണന്‍, രാകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബിജു ഉണ്ണിത്താന്‍ സ്വാഗതം പറഞ്ഞു. വിലക്കയറ്റം തടയുക, പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക, കരാര്‍ തൊഴില്‍ അവസാനിപ്പിക്കുക, മിനിമം വേതനം 10000 രൂപയായി നിശ്ചയിക്കുക, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുക, ബോണസിനും പി എഫിനുമുള്ള പരിധി ഉപേക്ഷിക്കുക, ഗ്രാറ്റിവിറ്റി തുക വര്‍ദ്ധിപ്പിക്കുക, പൊതു മേഖലാ സ്ഥാപനങ്ങളിലെ ഓഹരി വില്‍പന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
എ ഐ ടി യു സി കാസര്‍കോട് നടത്തിയ സായാഹ്ന ധര്‍ണ ജില്ലാ പ്രസിഡന്റ് ബി വി രാജന്‍ ഉദ്ഘാടനം ചെയ്യുന്നു |
Keywords: Kasaragod, Kanhangad, AITUC, Dharna.