city-gold-ad-for-blogger
Aster MIMS 10/10/2023

ഗ്രാമ്യ ഭംഗിയുടെ തിരുശേഷിപ്പായി രവി പിലിക്കോടിന്റെ ജലച്ഛായ ചിത്രങ്ങള്‍

കാഞ്ഞങ്ങാട്: സ്വത്വം നഷ്ടപ്പെടുന്ന ഗ്രാമ്യ ഭംഗിയുടെ പച്ചപ്പും പ്രസരിപ്പും തിരിച്ചുപിടിച്ച് പ്രശസ്ത ശില്‍പിയും ചിത്രകാരനുമായ രവി പിലിക്കോടിന്റെ ജീവന്‍തുടിക്കുന്ന ജലച്ഛായ ചിത്രങ്ങള്‍. അനുദിനം അന്യം നിന്നുകൊണ്ടിരിക്കുന്ന അനുഷ്ഠാനങ്ങളും, പ്രകൃതിഭംഗികളും നിറഞ്ഞ 25 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനായി കാന്‍വാസില്‍ പകര്‍ത്തിയത്.

നേരത്തെയുള്ള തനത് ശൈലിയില്‍ നിന്നും ജലച്ഛായ ചിത്രങ്ങള്‍ക്ക് പുതിയ രൂപവും, ഭാവവും വരുത്തിയാണ് രചന. മൂന്നുവിളയെടുത്തിരുന്ന നെല്‍പാ ടങ്ങള്‍, പ്രതികൂല പരിതോവസ്ഥയില്‍ തരിശിടുന്നതും, പഴയ പെരുമയിലെ കാര്‍ഷിക സമൃദ്ധി തിരിച്ചുപിടിക്കാനും ചിത്രസംവാദമുണ്ട്. ചുട്ടുപഴുത്ത് പൊള്ളുന്ന വേനലിനെ ചെറുക്കാന്‍ നെല്‍കൃഷിക്കും നഷ്ടമാകുന്ന അനുഷ്ഠാനങ്ങള്‍ക്കും കഴിയുമെന്ന് ഓരോ ചിത്രങ്ങളും വിരല്‍ ചൂണ്ടുന്നു.

കാസര്‍കോടിന്റെ സാംസ്‌ക്കാരിക പൈതൃകം മറനീക്കുന്ന പോത്തോട്ടവും, കൃഷിയുടെ കാവല്‍ദൈവങ്ങളും വര്‍ത്തമാനകാലത്ത് അനിവാര്യമായ ഘടകങ്ങളാണെന്ന് ചിത്രങ്ങളിലൂടെ ബോധ്യപ്പെടുന്നു. ഓരോ നിമിഷവും ഇല്ലാതാകുന്ന കുന്നുകളും വറ്റിവരളുന്ന പുഴകളും തോടുകളും ഒരിക്കലും ഓര്‍മകളിലേക്കുപോലും കൊണ്ടുവരാന്‍ കഴിയാത്ത വ്യഥ ചിത്രങ്ങളില്‍ സംയോജിപ്പിച്ചിട്ടുണ്ട്.

ഗ്രാമ്യ ഭംഗിയുടെ തിരുശേഷിപ്പായി രവി പിലിക്കോടിന്റെ ജലച്ഛായ ചിത്രങ്ങള്‍

ചിത്രങ്ങളുടെ പ്രദര്‍ശനം പ്രശസ്ത ചിത്രകാരന്‍ മദനന്‍ കാഞ്ഞങ്ങാട് ലളിതകല അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നടത്തി. പ്രശസ്ത മറുത്തുകളി പണ്ഡിതന്‍ പി.പി. മാധവന്‍ പണിക്കര്‍ അധ്യക്ഷനായിരുന്നു. ഫോക്‌ലോര്‍ ഗവേഷകന്‍ ചന്ദ്രന്‍ മുട്ടത്ത് ആമുഖ പ്രഭാഷണം നടത്തി. ടി.വി.ചന്ദ്രന്‍, വി.വി. പ്രഭാകരന്‍, പി. പ്രവീണ്‍ കുമാര്‍, പി. ഗംഗാധരന്‍ മാസ്റ്റര്‍, ടി.വി. സുരേഷ് എന്നിവര്‍ ആശംസാപ്രസംഗം നടത്തി. പല്ലവ നാരായണന്‍ സ്വാഗതവും, രവി പിലിക്കോട് നന്ദിയും പറഞ്ഞു.
ഗ്രാമ്യ ഭംഗിയുടെ തിരുശേഷിപ്പായി രവി പിലിക്കോടിന്റെ ജലച്ഛായ ചിത്രങ്ങള്‍

തിരുവനന്തപുരം ലളിതകലാ അക്കാദമിയുടെ ഉദ്ഘാടന വേളയില്‍ ഉത്തരമലബാറിന്റെ തനത് അനുഷ്ഠാന കലാരൂപങ്ങളുടെ നേര്‍ക്കാഴ്ചയാകുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിവിധ ജില്ലകളില്‍ പ്രശസ്ത ചിത്രകലാകാരന്മാര്‍ക്കൊപ്പം ഗ്രൂപ്പ് എക്‌സിബിഷന്‍ നടത്തിയിരുന്നു. കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ തിരൂര്‍ തുഞ്ചന്‍പ്പറമ്പില്‍ നടത്തിയ പാരമ്പര്യ ശില്പരചനാ ക്യാമ്പിലും പങ്കെടുത്തിട്ടുണ്ട്.

കാസര്‍കോട് ജില്ലയില്‍ അധ്യാപക റിസോഴ്‌സ് പേഴ്‌സണായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ബോവിക്കാനം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ചിത്രകലാ അധ്യാപകനാണ്. ഭാര്യ: എം.വി. യശോദ. ശില്‍പിയും ബി.എഫ്.എ പഠനം പൂര്‍ത്തിയാക്കിയ ദീപക് ലാല്‍, സംസ്ഥാന സ്‌കൂള്‍ ചലചിത്രോത്സവത്തില്‍ 138 സിനിമകളില്‍ ഏറ്റവും നല്ല നടനായി തിരഞ്ഞെടുത്ത ദിന്‍ക്കര്‍ ലാല്‍ എന്നിവര്‍ മക്കളാണ്. ഒമ്പത് അവാര്‍ഡുകള്‍ ലഭിച്ച ദൈവസൂത്രം എന്ന ചിത്രത്തിലെ പ്രധാന നടന്‍കൂടിയാണ് ദിന്‍ക്കര്‍ ലാല്‍.

Keywords: Ravi Pilicode, Art gallery, Drawing exhibition, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL