ക്വട്ടേഷന്‍ സംഘം വികലാംഗനെ ആളുമാറി ആക്രമിച്ചു
Jul 20, 2015, 20:17 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20/07/2015) വികലാംഗനെ കടയില്‍ കയറി ആക്രമിച്ചു. താഴെ പരപ്പയില്‍ തൂവക്കുന്നിലെ മധുസൂദനന്‍ നടത്തുന്ന പാലക്കി ഇലക്‌ട്രോണിക്‌സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരന്‍ അടുക്കത്തെ ലിയോ ജോസഫിനെ (36) യാണ് ക്വട്ടേഷന്‍ സംഘം ആളുമാറി അക്രമിച്ചത്.
കടയിലെത്തിയ രണ്ടംഗ സംഘം മധുസൂദനനെ അന്വേഷിച്ചു. മധുസൂദനന്‍ സ്ഥലത്തില്ലെന്ന് ലിയോ പറഞ്ഞുവെങ്കിലും ക്വട്ടേഷന്‍ സംഘത്തിന് വിശ്വാസമായില്ല. തുടര്‍ന്ന് ലിയോയെ അക്രമിക്കുകയായിരുന്നു. ഞായറാഴ്ചയാണ് സംഭവം. ലിയോയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരു കൊല്ലം മുമ്പ് കാലിച്ചാനടുക്കം എറളാലില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ ലിയോയുടെ ഒരു കാല്‍ ഒടിഞ്ഞിരുന്നു. തുടര്‍ന്ന് കാലിന് ബലക്ഷയം സംഭവിച്ചിരുന്നു.

Keywords : Attack, Kanhangad, Kerala, Assault, Hospital, Liyo Joseph.