കൈയ്യേറിയ ഭൂമികണ്ടെത്താനിറങ്ങിയ വനിതാ സബ് കലക്ടര്‍ക്ക് സ്ഥലംമാറ്റം
Oct 1, 2012, 14:06 IST
കാഞ്ഞങ്ങാട്: പുഴയോരവും കടല്‍ പുറമ്പോക്കുകളും ഉള്‍പെടെ കോടികള്‍ വിലമതിക്കുന്ന സര്‍കാര്‍ ഭൂമികള്‍ കയ്യേറി വന്‍കിട ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പണിത പ്രമുഖര്‍ക്കെതിരെ നടപടി തുടങ്ങിയ കാഞ്ഞങ്ങാട് സബ് കലക്ടര്‍ ടി വി അനുപമക്ക് കിട്ടിയത് സ്ഥലംമാറ്റ ഉത്തരവ്.
അനുപമയെ കാഞ്ഞങ്ങാട്ട് നിന്ന് വേരോടെ പിഴുത് തലശേരി സബ് കലക്ടറാക്കി മാറ്റി നിയമിച്ച് റവന്യുമന്ത്രി അടൂര്‍ പ്രകാശ് ഞായറാഴ്ച ഉത്തരവിട്ടു. ഇക്കഴിഞ്ഞ സെപ്തംബര്‍ നാലിനാണ് കോഴിക്കോട് സബ് കലക്ടറായിരുന്ന അനുപമ കാഞ്ഞങ്ങാട് സബ്കലക്ടറായി ചുമതലയേറ്റത്.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ നാലാം റാങ്ക് നേടി മലയാളത്തിന്റെ അഭിമാനമായി മാറിയ അനുപമക്ക് കാഞ്ഞങ്ങാടിനെ സേവിക്കാനുള്ള ചരിത്ര നിയോഗത്തിന് കഷ്ടിച്ച് ഒരുമാസത്തിന്റെ ആയുസ് പോലും ഉണ്ടായില്ല. കാസര്‍കോട് ജില്ലയെ രാജ്യാന്തര ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി ബേക്കല്‍ കടല്‍ തീരങ്ങളിലടക്കം ഉയര്‍ന്നുവന്ന മണിമന്ദിരങ്ങളില്‍ പലതും കടല്‍-പുഴ പ്രദേശം കയ്യേറിയാണെന്നും, രാഷ്ട്രീയ-ഭരണ നേതൃത്വങ്ങളില്‍ വന്‍ പിടിപാടുള്ള വന്‍കിട റിസോര്‍ട്ട് ഉടമകള്‍ക്കെതിരെ നടപടി വേണമെന്നും കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന് കഴിഞ്ഞ ദിവസം ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വന്‍കിട കയ്യേറ്റം ഒഴിപ്പിക്കാന്‍ സബ് കലക്ടര്‍ അനുപമയെ ചുമതലപ്പെടുത്തിയിരുന്നു.
ജില്ലയിലെ എംപിയും എംഎല്‍എമാരും കലക്ടര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്ത യോഗത്തിന്റെ തീരുമാനപ്രകാരം സബ് കലക്ടര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറ്റത്തിനെതിരെ നടപടി തുടങ്ങുകയും ചെയ്തു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഒഴിഞ്ഞവളപ്പിലെ ഒരു റിസോര്‍ട്ട് കടല്ക്കരയിലെ 62 സെന്റ് സ്ഥലം കയ്യേറി അവിടെ പച്ചപ്പുല്ല് വെച്ച് പിടിപ്പിച്ചതായി കണ്ടെത്തി.
ഉദുമ, ബേക്കല്‍, കാപ്പില്‍, പള്ളിക്കര-2 എന്നിവിടങ്ങളിലെ ആറോളം വന്‍കിട റിസോര്‍ട്ടുകള്‍ വ്യാപകമായി തന്നെ സര്‍ക്കാര്‍ സ്ഥലം കയ്യേറിയതായി അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു. കോടികള്‍ വിലവരുന്ന സര്‍ക്കാര്‍ ഭൂമിയാണ് റിസോര്‍ട്ട് ഉടമകള്‍ കയ്യേറിയതെന്നും കടല്‍-പുഴ-പുറമ്പോക്ക് പോലും കയ്യേറി പൊതുജനങ്ങളുടെ പ്രവേശനം തടഞ്ഞതായും സബ് കലക്ടര്‍ കണ്ടെത്തുകയും ഇതിനെതിരെ ശക്തമായ നടപടികള്‍ക്ക് ഒരുങ്ങുകയും ചെയ്യുന്നതിനിടെയാണ് ഓര്‍ക്കാപ്പുറത്ത് സ്ഥലംമാറ്റ ഉത്തരവ് ഉണ്ടായത്. മരക്കാപ്പ്കടപ്പുറത്തെ ഒരു ടൂറിസ്റ്റ് കേന്ദ്രവും കടല്ക്കര കയ്യേറിയതായും കണ്ടെത്തിയിട്ടുണ്ട്.
ഇതിനിടെയാണ് സബ് കലക്ടറെ സ്ഥലം മാറ്റി തലസ്ഥാനത്ത് നിന്നും ഉത്തരവ് പുറത്തിറങ്ങിയത്. കയ്യേറ്റത്തിനെതിരെ സബ് കലക്ടര്‍ നടപടി തുടങ്ങിയാല്‍ അവരെ സ്വാധീനിക്കാനോ പിന്തിരിപ്പിക്കാനോ കഴിയില്ലെന്ന് ഉറപ്പിച്ച വന്‍കിടക്കാരാണ് അനുപമയെ രായ്ക്കുരാമാനം നാടുകടത്തിയതെന്ന് പറയപ്പെടുന്നു. അനുപമയെ സ്ഥലം മാറ്റിയെങ്കിലും പകരം കാഞ്ഞങ്ങാട്ട് സബ് കലക്ടറയോ റവന്യു ഡിവിഷണല്‍ ഓഫീസറയോ നിയമിച്ചിട്ടില്ല.
കാഞ്ഞങ്ങാട്ട് ഏതെങ്കിലും ഡപ്യൂട്ടി കലക്ടറെ ആര്‍ഡിഒ ആയി നിയമിക്കാനാണ് സാധ്യത. അനുപമ കാഞ്ഞങ്ങാട്ട് ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് ആര്‍ഡിഒ ആയിരുന്ന ഡപ്യൂട്ടി കലക്ടര്‍ ദേവിദാസിനാണ് ചുമതല നല്‍കിയിരുന്നത്.
മലപ്പുറം പൊന്നാനിക്കടുത്ത മാറഞ്ചേരി സ്വദേശിനിയാണ് ടി വി അനുപമ. 2010 ബാച്ചില്‍ ഐഎഎസ് പഠനം പൂര്‍ത്തിയാക്കി. അക്കാദമിക്ക് രംഗത്ത് നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി റാങ്കുകളുടെ പ്രവാഹമാണ് ഇവരെ തേടിയെത്തിയത്. ഐഎഎസ് ഓഫീസറായിരുന്ന പി ബാലകിരണിനെ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയാണ് ഒരുമാസം മുമ്പ് കാഞ്ഞങ്ങാട് സബ് കലക്ടറായി അനുപമയെ നിയമിച്ചത്.

Keywords: Kanhangad, Kasaragod, Kerala, Sub Collector, T.V. Anupama, IAS