കെ.കെ.മുഹമ്മദ് കുഞ്ഞി മൗലവി നിര്യാതനായി
Feb 3, 2013, 15:19 IST
കാഞ്ഞങ്ങാട്: കോട്ടച്ചേരി മുബാറക് മസ്ജിദില്‍ കാല്‍നൂറ്റാണ്ടുകാലം ഖത്തീബും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഓഫീസ് സെക്രട്ടറിയുമായിരുന്ന കെ.കെ.മുഹമ്മദ് കുഞ്ഞി മൗലവി(68) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ച രാവിലെ പയ്യന്നൂര്‍ കാങ്കോലിലെ വീട്ടില്‍ വെച്ചാണ് മരണപ്പെട്ടത്.
തളിപ്പറമ്പ് കുപ്പം സ്വദേശിയായ മുഹമ്മദ് കുഞ്ഞി മൗലവി വര്‍ഷങ്ങളായി കങ്കോലിലായിരുന്നു താമസം. മൂന്നു വര്‍ഷം മുമ്പാണ് കാഞ്ഞങ്ങാട്ടെ സേവനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. എങ്കിലും ഇടയ്ക്കിടെ കാഞ്ഞങ്ങാട്ട് വരുമായിരുന്നു.

ഭാര്യ: സല്‍മത്ത്. മക്കള്‍: ബഷീര്‍ അഹമ്മദ്, ആഇശ, ഖദീജ, മുഹമ്മദ് ഷെരീഫ്, അബ്ദുല്‍ മജീദ്, അബ്ദുല്‍ സാബിദ്. സഹോദരന്: ഉസ്മാന് ഹാജി. മയ്യത്ത് കാങ്കോല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഉച്ചയോടെ ഖബറടക്കി.
Keywords: K.K.Mohammedkunhi Maulavi, Obituary, Kanhangad, Kasaragod, Kasargod Vartha Kerala, Malayalam news