കെ.എസ്.ടി.എ ജില്ലാ സമ്മേളനം ശനിയാഴ്ച തുടങ്ങും
Dec 11, 2014, 09:00 IST
ചെറുവത്തൂര്‍: (www.kasargodvartha.com 11.12.2014) മതേതര വിദ്യാഭ്യാസം സംരക്ഷിക്കുക, ആധ്യാപകരുടെ ആത്മാഭിമാനം നിലനിര്‍ത്തുക എന്ന മുദ്രാവാക്യം ഉയര്‍ത്തി കെഎസ്ടിഎ ജില്ലാ സമ്മേളനം 13നും 14നും കാലിക്കടവില്‍ നടക്കും. കാലിക്കടവ് പി.വി രവി നഗറില്‍ 13ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിന്റെ ഭാഗമായി വനിതാ ക്വിസ് വ്യാഴാഴ്ച നടന്നു. വനിതാ പോസ്റ്റര്‍ പ്രചാരണം, പൂര്‍വകാല അധ്യാപകസംഗമം എന്നിവ സംഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് മാണിയാട്ട് ബാങ്ക് പരിസരത്തുനിന്ന് വിളംബര ജാഥ ആരംഭിക്കും. 13ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസ - സാംസ്‌കാരിക സമ്മേളനം സംസ്ഥാന പ്രസിഡണ്ട് കെ.എന്‍ സുകുമാരന്‍ ഉദ്ഘാടനം ചെയ്യും.
പി.ജെ വിന്‍സെന്റ് പ്രഭാഷണം നടത്തും. വൈകിട്ട് നാല് മണിക്ക് പടുവളം കേന്ദ്രീകരിച്ച് പ്രകടനവും കാലിക്കടവില്‍ പൊതു സമ്മേളനവും ചേരും. സി.കെ.പി പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. നടക്കാവ് ദ്വയം നാടക വേദിയുടെ 'കനല്‍' നാടകം അരങ്ങേറും. നായനാരുടെ ജീവ ചരിത്രവുമായി ബന്ധപ്പെട്ട് ചിത്ര പ്രദര്‍ശനവും സംഘടിപ്പിക്കും.

Keywords : Kasaragod, Kanhangad, Cheruvathur, KSTA, District, Conference, Saturday.