കാസര്‍കോട്ടെ ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍
Apr 3, 2012, 17:01 IST
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ പോലീസ് സേനയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ എണ്ണം ഒമ്പത്. ഇന്റലിജന്‍സ് വിഭാഗം തയ്യാറാക്കി സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ച അതീവ ഗൗരവമുള്ള റിപ്പോര്‍ട്ടിലാണ് പോലീസ് സേനയിലെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ വിവരങ്ങളുള്ളത്.
സംസ്ഥാനത്തെ പോലീസ് സേനയിലെ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ മൊത്തം 535 പേരാണ്. ഇവരില്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 38 പേര്‍ നിയമനടപടിക്ക് നേരിട്ടു വരികയാണ്.
സിബിഐ അന്വേഷിക്കുന്ന ക്രിമിനല്‍ കേസുകളില്‍ 15 പേരും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതില്‍ 45 പോലീസുകാരും ഉള്‍പ്പെട്ടിട്ടുണ്ട്. സി ബി ഐ കേസുകളില്‍ സമ്പത്ത് കസ്റ്റഡി കേസുള്‍പ്പെടെ 11 ഡി വൈ എസ് പിമാരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. നാല് എസ് ഐമാരും ഇതിലുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ക്രിമിനല്‍ കേസില്‍ 45 പോലീസുകാരും ഉള്‍പ്പെടുന്നുണ്ട്. സംസ്ഥാന പോലീസ് അന്വേഷിക്കുന്ന ക്രിമിനല്‍ കേസുകളില്‍ രണ്ട് എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥരും പെടും. ആറ് ഡി വൈ എസ് പിമാര്‍, 4 സി ഐ, 46 എസ് ഐമാര്‍ എന്നിവരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.
കോടതി ഉത്തരവ് പ്രകാരം ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട പലരും നിയമ നടപടിക്ക് പുറത്താണ്. അതേ സമയം പൊതു താല്‍പ്പര്യം മുന്‍ നിര്‍ത്തി ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പോലീസ് സേനയില്‍ തുടരാന്‍ അനുവദിക്കാനാവില്ലെന്ന് കോടതി അറിയിച്ചിട്ടുണ്ടെങ്കിലും നിയമ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. നിലവില്‍ തിരുവനന്തപുരം സിറ്റി(88), റൂറല്‍(70), കൊല്ലം (83), പത്തനംതിട്ട(30), ആലപ്പുഴ(52), കോട്ടയം(36), ഇടുക്കി(9), എറണാകുളം സിറ്റി(20), റൂറല്‍ (35), തൃശൂര്‍(32), പാലക്കാട്(18), മലപ്പുറം(20), കോഴിക്കോട് സിറ്റി(13), റൂറല്‍(4), കണ്ണൂര്‍(15), കാസര്‍കോട്(9), റെയില്‍വെ പോലീസ് (1) എന്നിങ്ങനെയാണ് സേനയിലുള്ള ക്രിമിനല്‍ കേസിുകളിലെ പ്രതികള്‍.

Keywords: Kasaragod, Police, Criminals, Kanhangad