കാറിന് സൈഡ് കൊടുത്തില്ല; ബസ് ഡ്രൈവറെ വലിച്ചിറക്കി മര്‍ദിച്ചു
Aug 21, 2015, 12:49 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21/08/2015) കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ബസ് ഡ്രൈവറെ ബസില്‍ നിന്നും വലിച്ചിറക്കി മര്‍ദിച്ചതായി പരാതി. തൈക്കടപ്പുറത്തെ കലേഷി(33) നാണ് മര്‍ദനമേറ്റത്. തൈക്കടപ്പുറം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന തത്വമസി ബസിലെ ഡ്രൈവറാണ് കലേഷ്. വടകരമുക്കില്‍ വെച്ച് കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ബസില്‍ നിന്നും വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നുവന്നൊണ് ഡ്രൈവര്‍ പറയുന്നത്. മര്‍ദനത്തില്‍ പരിക്കേറ്റ കലേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മീനാപ്പീസ് കടപ്പുറം വഴി സര്‍വ്വീസ് നടത്തുന്ന ബസില്‍ ജീവനക്കാരെ മര്‍ദിക്കുക, ഭീഷണിപ്പെടുത്തുക എന്നത് നിത്യസംഭവമായി മാറുകയാണെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളെയും നാട്ടുകാരെയും കുത്തി നിറച്ചുകൊണ്ട് സര്‍വ്വീസ് നടത്തുന്ന ബസ് ഒരു സ്റ്റോപ്പില്‍ പോലും ആളുകളെ ഇറക്കാതെയോ കയറ്റാതെയോ സര്‍വ്വീസ് നടത്താറില്ല.
എന്നിട്ടും തങ്ങള്‍ക്ക് നേരെ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, Kanhangad, Assault, Attack, Car, Bus driver assaulted.
Advertisement: