കാരുണ്യ പ്രഭ ചൊരിഞ്ഞ് പടന്നക്കാട്ട് സമൂഹ വിവാഹം; സുമംഗലികളായത് നാല് യുവതികള്‍
Aug 31, 2015, 10:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31/08/2015) പടന്നക്കാട് മെഹബൂബെ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച മഹര്‍- 2015 സമൂഹ വിവാഹം മാതൃകയായി. നാല് നിര്‍ധന കുടുംബത്തിലെ യുവതികള്‍ക്കാണ് മംഗല്യ സൗഭാഗ്യം ലഭിച്ചത്. അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, നീലേശ്വരം ഖാസി ഇ.കെ മഹമൂദ് മുസ്ലിയാര്‍ എന്നിവരാണ് നിക്കാഹ് കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചത്.
ഞായറാഴ്ച നടന്ന സമൂഹ വിവാഹ ചടങ്ങ് കാണാന്‍ ആയിരങ്ങളാണ് പടന്നക്കാട്ടേക്ക് ഒഴുകിയെത്തിയത്. ഇവര്‍ക്കായി സദ്യയും സംഘാടകര്‍ ഒരുക്കിയിരുന്നു. പഴയകടപ്പുറത്തെ അഷ്‌റഫ് - മീനാപ്പീസ് കടപ്പുറത്തെ സാജിദ, അരയിലെ മുഹമ്മദ് ഷാഫി - പടന്നക്കാട്ടെ സുമയ്യ, പടന്നക്കാട്ടെ മുഹമ്മദലി - പേരോലിലെ സെറീന എന്നിവരുടെ വിവാഹമാണ് നടന്നത്. കയ്യൂരിലെ സജിത് - കണിച്ചിറയിലെ ആശ എന്നിവരുടെ വിവാഹം കഴിഞ്ഞ ദിവസം നടന്നിരുന്നു. തിരഞ്ഞെടുത്ത മറ്റൊരു യുവതിയുടെ വിവാഹം പിന്നീട് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ദമ്പതികള്‍ക്കുള്ള ഓട്ടോ റിക്ഷയുടെ താക്കോല്‍ കര്‍ണാടക ആരോഗ്യമന്ത്രി യു.ടി ഖാദര്‍ കൈമാറി. വധുവിന് ഏഴ് പവന്‍ സ്വര്‍ണവും വിവാഹ വസ്ത്രവും ട്രസ്റ്റ് നേരത്തെ കൈമാറിയിരുന്നു. പൊതുസമ്മേളനം മന്ത്രി യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു. പി. കരുണാകരന്‍ എം.പി, ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി സതീഷ്ചന്ദ്രന്‍, ഐഎന്‍എല്‍ നേതാക്കളായ എസ്.എ പുതിയവളപ്പില്‍, എം.എ. ലത്വീഫ്, കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാന പ്രസിഡണ്ട് എ. ഹമീദ് ഹാജി, ഐഎന്‍എല്‍ ജില്ലാ പ്രസിഡണ്ട് പി.എ മുഹമ്മദ്കുഞ്ഞി ഹാജി, ഡിസിസി ജനറല്‍ സെക്രട്ടറി എം. ഹസൈനാര്‍, ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, യൂത്ത് കോണ്‍ഗ്രസ് ലോക്‌സഭാ മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവ്വല്‍, എസ്‌വൈഎസ് ജില്ലാ പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഇ.കെ.കെ പടന്നക്കാട്, എം. ഹമീദ് ഹാജി, കാസിം ഇരിക്കൂര്‍, എം.ടി.പി അബ്ദുല്‍ ഖാദര്‍, ഫിലിപ്പ് മാമ്പള്ളില്‍, പി.സി ഇസ്മാഈല്‍, തഹ്‌സിന്‍ ഇസ്മാഈല്‍, എല്‍. ഷംസുദ്ദീന്‍, കെ. യൂനുസ്, ജലീല്‍ കെ. പടന്നക്കാട്, മൂസ പടന്നക്കാട് എന്നിവര്‍ സംസാരിച്ചു.

Keywords : Kanhangad, Wedding, Kasaragod, Kerala, Inauguration, Kanthapuram, Padannakad, Mahar 2015.