കാഞ്ഞങ്ങാട് കുശാല്‍നഗറില്‍ സഹോദരങ്ങളെ അക്രമിച്ചു പരിക്കേല്‍പ്പിച്ചു
Jun 10, 2012, 20:55 IST
file photo: kasargodvartha |
കാഞ്ഞങ്ങാട്: സംഘം ചേര്‍ന്നുള്ള ആക്രമണത്തുല്‍ പരിക്കേറ്റ സഹോദരങ്ങളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുശാല്‍ നഗര്‍ - ചാമുണ്ഡേശ്വരി റോഡില്‍ കുമാറിന്റെ മക്കളായ ചിത്രന്‍ (32), ഉണ്ണികൃഷ്ണന്‍ (30) എന്നിവരാണ് ആശുപത്രിയിലുള്ളത്. വൈകിട്ട് ബൈക്ക് അമിത വേഗതയില്‍ സഞ്ചരിച്ചു എന്നതിനെ ചൊല്ലി ഇരുവിഭഗങ്ങള്‍ തമ്മില്‍ വാക്ക് തര്‍ക്കം നടന്നിരുന്നു. ഇതിന് തുടര്‍ച്ചയായാണ് സഹോദരങ്ങളെ അക്രമിച്ചത്. അക്രമി സംഘത്തില്‍ നാല്‍പതോളം പേരുണ്ടായിരുന്നതയി പരിക്കേറ്റവര്‍ പറഞ്ഞു. സംഘര്‍ഷ സാധ്യതയുള്ള പ്രദേശമായതിനാല്‍ സ്ഥലത്ത് വന്‍ പോലീസ് സംഘത്തെ വിന്യസിച്ചുണ്ട്.
Keywords: Brothers, Kanhangad, Attack, Kushal Nagar