കാഞ്ഞങ്ങാട്ടെ വീടുകവര്‍ച്ച: വിരലടയാളങ്ങള്‍ ലഭിച്ചു
Apr 10, 2015, 15:37 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10/04/2015) കാഞ്ഞങ്ങാട് ആവിക്കരയില്‍ വീട് കുത്തിത്തുറന്ന് 22 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതികളുടേതെന്ന് സംശയിക്കുന്ന വിരലടയാളങ്ങള്‍ ലഭിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്നംഗ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് സൂചന ലഭിച്ചിട്ടുണ്ട്.
കവര്‍ച്ചാ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയവരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് കളനാട്ട് മൊബൈല്‍ കട നടത്തുന്ന ആവിക്കര കുന്നിലെ ഷാഫിയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ആവിക്കരയിലെ വീട് പൂട്ടിയശേഷം കളനാട്ടെ ഭാര്യാ വീട്ടിലേക്ക് പോയതായിരുന്നു ഷാഫി.
തിരിച്ചെത്തിയപ്പോള്‍ മുന്‍വശത്തെ വാതില്‍ കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീട്ടിനകത്തെ കിടപ്പുമുറിയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 22 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് വ്യക്തമായി.

Keywords : Kanhangad, Kasaragod, Kerala, Robbery, Police, Investigation.