കവര്‍ച്ചക്കാരെന്ന് സംശയം; മൂന്നംഗ സംഘത്തെ പോലീസിലേല്‍പ്പിച്ചു
May 19, 2012, 15:31 IST
കാഞ്ഞങ്ങാട്: കവര്‍ച്ചക്കാരെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് കാഞ്ഞങ്ങാടിനടുത്ത വടകര മുക്കില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട മൂന്നു പേരെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയത്.
കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും ഇടയ്ക്കിടെയുണ്ടാകുന്ന സംഘര്‍ഷങ്ങളിലും കവര്‍ച്ചകളിലും ഇവര്‍ക്ക് പങ്കുണ്ടെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്.
കസ്റ്റഡിയിലുള്ള മൂന്നുപേരെയും പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.
അതേസമയം ഇവര്‍ക്ക് അക്രമങ്ങളിലും കവര്‍ച്ചകളിലും പങ്കാളിത്തമുണ്ടെന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. കൂടുതല്‍ ചോദ്യംചെയ്തതിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത കൈവരുത്താന്‍ സാധിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
പുറത്ത്‌നിന്നും വന്ന മൂന്നംഗ സംഘം വടകരമുക്കില്‍ രാത്രി അലഞ്ഞ് തിരിയുന്നത് തന്നെ ഗൂഡ ലക്ഷ്യത്തോടുകൂടിയാണെന്നാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നു.

Keywords: Kanhangad, Kasaragod, Robbery, Police