കടയില്‍ നിന്നും പട്ടാപ്പകല്‍ 33,000 രൂപ കവര്‍ന്ന യുവാവ് പിടിയില്‍
May 14, 2015, 09:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14/05/2015) കടയില്‍ നിന്നും പട്ടാപ്പകല്‍ പണം കവര്‍ന്ന കേസില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മടിക്കൈ കാഞ്ഞിരപ്പൊയിലിലെ അനില്‍കുമാറിനെയാണ് അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തത്.
ചാലിങ്കാല്‍ രാവണീശ്വരം റോഡിലെ സുശീലാഗോപാലന്‍ നഗറിലുള്ള ടി ദാമോദരന്റെ കടയില്‍ നിന്നാണ് അനില്‍കുമാര്‍ 33000 രൂപയടങ്ങിയ ബാഗ് തട്ടിയെടുത്തത്. ഉച്ചയ്ക്ക് 12.15 മണിയോടെ കടയിലേക്കു വന്ന അനില്‍കുമാര്‍ കടയില്‍ നിന്നും സോഡയും സിഗററ്റും വാങ്ങുകയും തുടര്‍ന്ന് കടയിലെ ബെഞ്ചില്‍ അല്‍പ്പനേരം ഇരിക്കുകയും ചെയ്തു. ഇതിന് ശേഷമായിരുന്നു കവര്‍ച്ച.
പെരിയ നാലേക്രയിലെ കടയില്‍ നിന്ന് 25000 രൂപയും മാവുങ്കാലിലെ രണ്ട് കടകളില്‍ നിന്നായി അയ്യായിരത്തോളം രൂപയും യുവാവ് തട്ടിയെടുത്തിട്ടുണ്ട്. പൊള്ളക്കടയില്‍ നിന്നും മഡിയനിലെ ഫര്‍ണ്ണിച്ചര്‍ കടയില്‍ നിന്നും വില പിടിപ്പുള്ള മൊബൈല്‍ ഫോണുകളും അനില്‍കുമാര്‍ മോഷ്ടിച്ചിരുന്നു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Robbery, Case, Accuse, Arrest, Police, Investigation, Kerala, Anil Kumar.
Advertisement: