city-gold-ad-for-blogger
Aster MIMS 10/10/2023

ക­ള്ള് നി­രോ­ധി­ക്ക­ണ­മെ­ന്ന വി­വാ­ദ­ത്തില്‍ പ്ര­തി­ക­രി­ക്കാ­നി­ല്ലെ­ന്ന് ആ­ഭ്യ­ന്ത­ര സ­ഹ­മന്ത്രി മുല്ലപള്ളി

ക­ള്ള് നി­രോ­ധി­ക്ക­ണ­മെ­ന്ന വി­വാ­ദ­ത്തില്‍ പ്ര­തി­ക­രി­ക്കാ­നി­ല്ലെ­ന്ന് ആ­ഭ്യ­ന്ത­ര സ­ഹ­മന്ത്രി മുല്ലപള്ളി
കാ­ഞ്ഞ­ങ്ങാ­ട്: കേ­ര­ള­ത്തില്‍ ക­ള്ള് പൂര്‍­ണ­മാ­യും നി­രോ­ധി­ക്ക­ണ­മെ­ന്ന വി­ഷ­യ­ത്തില്‍ പ്ര­തി­ക­രി­ക്കാ­നി­ല്ലെ­ന്ന് കേ­ന്ദ്ര ആ­ഭ്യ­ന്ത­ര സ­ഹ­മ­ന്ത്രി മു­ല്ല­പ്പ­ള്ളി രാ­മ­ച­ന്ദ്രന്‍. ക­ഴി­ഞ്ഞ ദി­വ­സം അ­ന്ത­രി­ച്ച മാ­വു­ങ്കാ­ലി­ലെ പി വൈ രാ­ഘ­വ­ഗു­രു­ക്ക­ളു­ടെ വ­സ­തി­യില്‍ തി­ങ്ക­ളാഴ്ച രാ­വി­ലെ സ­ന്ദര്‍­ശ­നം ന­ട­ത്തി­യ മു­ല്ല­പ്പ­ള്ളി മാധ്യ­മ പ്ര­വര്‍ത്ത­ക­രോട് സം­സാ­രി­ക്കു­ക­യാ­യി­രുന്നു.­­

ക­ള്ള് നി­രോ­ധ­ന­ പ്ര­ശ്‌­നം സം­സ്ഥാ­ന വി­ഷ­യ­മാ­ണെ­ന്നും ഇ­ക്കാ­ര്യ­ത്തില്‍ താന്‍ അ­ഭി­പ്രാ­യം പ­റ­യാ­നി­ല്ലെ­ന്നും മു­ല്ല­പ്പ­ള്ളി വ്യ­ക്ത­മാ­ക്കി. മ­ല­ബാര്‍ ഉള്‍­പെടെ സം­സ്ഥാ­ന­ത്തെ ആ­യി­ര­ക­ണ­ക്കി­ന് ക­ള്ള്‌­ചെ­ത്ത് തൊ­ഴി­ലാ­ളി­ക­ളെ വ­ഴി­യാ­ധാ­ര­മാ­ക്കു­ന്ന ക­ള്ള് നി­രോ­ധ­ന വി­ഷ­യ­ത്തില്‍ പ്ര­തി­ക­രി­ക്കാ­ത്ത­തെ­ന്തേ എ­ന്ന് ആ­വര്‍­ത്തി­ച്ച് ചോ­ദി­ച്ച­പ്പോള്‍ ഈ വി­ഷ­യ­ത്തില്‍ തൊ­ട്ട­ടു­ത്തു­ണ്ടാ­യി­രു­ന്ന ഡി­സി­സി പ്ര­സി­ഡന്റ് കെ വെ­ളു­ത്ത­മ്പു പ്ര­തി­ക­രി­ക്കു­മെ­ന്ന് പ­റ­ഞ്ഞ് മു­ല്ല­പ്പ­ള്ളി രാ­മ­ച­ന്ദ്രന്‍ ഒ­ഴി­ഞ്ഞു­മാ­റി.

സം­സ്ഥാ­ന­ത്ത് ക­ള്ള് നി­രോ­ധ­നം അ­പ്രാ­യോ­ഗി­ക­മാ­ണെ­ന്നും ആ­യി­ര­ക­ണ­ക്കി­ന് തൊ­ഴി­ലാ­ളി­ക­ളെ ഇ­ത് പ്ര­തി­കൂ­ല­മാ­യി ബാ­ധി­ക്കു­മെ­ന്നും വി­ദേ­ശ­മ­ദ്യ­മാണ്‌ കേ­ര­ള­ത്തില്‍ നി­രോ­ധി­ക്കേ­ണ്ട­തെ­ന്ന് മ­ന്ത്രി മു­ല്ല­പ്പ­ള്ളി രാ­മ­ച­ന്ദ്ര­ന്റെ സാ­ന്നി­ധ്യ­ത്തില്‍ ഡി­സി­സി പ്ര­സി­ഡന്റ് വ്യ­ക്ത­മാക്കി.

കാ­സര്‍­കോ­ട് ജി­ല്ല ഉള്‍­പെടെ സം­സ്ഥാ­ന­ത്ത് വര്‍­ധിച്ചു­വ­രു­ന്ന ക­ള്ള­നോ­ട്ട് വ്യാ­പ­നം ത­ട­യു­ന്ന­തി­ന് കര്‍­ശ­ന ന­ട­പ­ടി­കള്‍ സ്വീ­ക­രി­ക്കും. കാ­ഞ്ഞ­ങ്ങാ­ട്ടെ ക­ള്ള­നോ­ട്ട് കേ­സ് ദേ­ശീ­യ അ­ന്വേഷ­ണ ഏ­ജന്‍­സി ഏ­റ്റെ­ടു­ക്കു­ന്ന­തി­ന് ഇ­ട­പെ­ട­ലു­കള്‍ ന­ട­ത്തു­മെ­ന്നും മ­ന്ത്രി കൂ­ട്ടി­ച്ചേര്‍­ത്തു. ഇ­ന്ത്യ­യി­ലേക്ക്‌ അ­തിര്‍­ത്തി വ­ഴി വ്യാ­പ­ക­മാ­യി ക­ള്ള­നോ­ട്ട് എ­ത്തു­ന്നു­ണ്ട്.

പാ­ക്കി­സ്ഥാ­നില്‍ നി­ന്നും അ­ച്ച­ടി­ക്കു­ന്ന വി­ദേ­ശ നിര്‍­മിത കള്ളനോട്ടുകള്‍ ­ രഹസ്യ മാര്‍­ഗ­ത്തി­ലൂ­ടെ­യാ­ണ് ഇന്ത്യ­യി­ലേ­ക്കെ­ത്തു­ന്ന­ത്. ക­ള്ള­നോ­ട്ട് വ്യാ­പ­നം ത­ട­യാന്‍ അ­തിര്‍­ത്തി സു­ര­ക്ഷാ സേ­ന­യും പാ­രാ മി­ലി­ട്ട­റി­യും അ­താ­ത് സം­സ്ഥാ­ന­ങ്ങ­ളി­ലെ പോ­ലീ­സ് സേ­ന­യും സ­ജീ­വ­മാ­യി ശ്ര­മി­ക്കു­ന്നു­ണ്ടെ­ന്നും ക­ള്ള­നോ­ട്ട് വ്യാ­പ­നം ത­ട­യാന്‍ പ­ര­മാ­വ­ധി ക­ഴി­യു­ന്നു­ണ്ടെ­ന്നും കേ­ന്ദ്ര ആ­ഭ്യന്തര സ­ഹ­മ­ന്ത്രി പി­ന്നീ­ട് ഹൊ­സ്­ദുര്‍­ഗ് സര്‍­ക്കാര്‍ അ­തി­ഥി മ­ന്ദി­ര­ത്തില്‍ മാധ്യ­മ പ്ര­വര്‍­ത്ത­ക­രോ­ട് പ­റ­ഞ്ഞു.­­

ക­ള്ള­നോ­ട്ട് വ്യാ­പ­ന­ത്തെ സം­ബ­ന്ധി­ച്ച് ന്യൂ­ഡല്‍­ഹി­യില്‍ സാ­മ്പ­ത്തി­ക കു­റ്റാ­ന്വേഷ­ണ ഏ­ജന്‍­സി­യി­ലെ ഉ­ന്ന­ത­രു­മാ­യി താന്‍ ഉ­ടന്‍ ചര്‍­ച ന­ട­ത്തു­മെ­ന്നും മു­ല്ല­പ്പ­ള്ളി രാ­മ­ച­ന്ദ്രന്‍ കൂ­ട്ടി­ച്ചേര്‍­ത്തു. കെ­പി­സി­സി പു­ന:­സം­ഘ­ട­ന­യില്‍ ക­ഴി­വും കാര്യ­പ്രാ­പ്­തി­യു­മു­ള്ള നേ­താ­ക്ക­ളെ നേ­തൃ­നി­ര­യി­ലേ­ക്ക് കൊ­ണ്ടു­വ­രു­ന്ന­തി­നു­ള്ള തീ­രു­മാ­ന­മു­ണ്ടാ­ക­ണം. കോണ്‍­ഗ്ര­സില്‍ ഗ്രൂ­പ്പു­ണ്ട്. അ­ത് ആ­രും നി­ഷേ­ധി­ക്കു­ന്നി­ല്ല. എ­ന്നാല്‍ ഗ്രൂ­പ്പി­ന്റെ പേ­രില്‍ സ്ഥാ­ന­മാ­ന­ങ്ങള്‍ വീ­തം വെ­ക്കു­ന്ന രീ­തി­യും നി­ല­പാ­ടും ശ­രി­യ­ല്ലെ­ന്നാ­ണ് ത­ന്റെ ഉ­റ­ച്ച അ­ഭി­പ്രാ­യ­മെ­ന്ന് അ­ദ്ദേ­ഹം കൂ­ട്ടി­ച്ചേര്‍­ത്തു.

ഡി­സി­സി പ്ര­സി­ഡന്റ് കെ വെ­ളു­ത്ത­മ്പു, മുന്‍ എം­എല്‍­എ കെ.പി. കു­ഞ്ഞി­ക്ക­ണ്ണന്‍, കെ­പി­സി­സി നിര്‍­വാ­ഹ­ക­സ­മി­തി­യം­ഗം അ­ഡ്വ സി കെ ശ്രീ­ധ­രന്‍, ത­ച്ച­ങ്ങാ­ട് ബാ­ല­കൃ­ഷ്­ണ­ന്‍, പി കെ ഫൈ­സല്‍ തു­ട­ങ്ങി­യ നേ­താ­ക്കള്‍ മ­ന്ത്രി­യോ­ടൊ­പ്പ­മു­ണ്ടാ­യി­രു­ന്നു.

Keywords:  Kasaragod, Kanhangad, Minister, Mullappally Ramachandran, K.Veluthambu, toddy, Kerala

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL