കള്ളനോട്ടുകള്‍ കടത്താന്‍ ഉപയോഗിച്ച കാര്‍ ഉടമക്ക് വിട്ടുകൊടുത്തു
Nov 10, 2012, 23:19 IST
കാഞ്ഞങ്ങാട്: കള്ളനോട്ടുകള്‍ കടത്താനായി മുഖ്യപ്രതി അബ്ദുല്‍ ജബ്ബാര്‍ അടക്കമുള്ള സംഘം വാടകക്കെടുത്ത കാര്‍ കോടതി ഉടമക്ക് വിട്ടുകൊടുത്തു. സംഘം കള്ളനോട്ടുകള്‍ കടത്തിയ സ്വിഫ്റ്റ് കാറാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതി വാഹനത്തിന്റെ ഉടമയായ ചെറുവത്തൂര്‍ കൈതക്കാട്ടെ നാസറിന് വെള്ളിയാഴ്ച വിട്ടു കൊടുത്തത്.
അത്യാവശ്യ കാര്യത്തിനെന്ന് പറഞ്ഞാണ് അബ്ദുല്‍ ജബ്ബാര്‍ നാസറില്‍ നിന്നും കാര്‍ വാടകക്കെടുത്തത്. തുടര്‍ന്ന് ജബ്ബാര്‍ കള്ളനോട്ടുകള്‍ കടത്താന്‍ ഈ കാര്‍ ഉപയോഗിക്കുകയായിരുന്നു. അതേസമയം കള്ളനോട്ടുകള്‍ കടത്താനാണ് കാര്‍ വാടകക്കെടുക്കുന്നതെന്ന് അറിഞ്ഞില്ലെന്ന് ഉടമ കോടതിയെ ബോധിപ്പിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ കാര്‍ കേസിലുള്‍പ്പെടുത്താതെ കോടതി നടപടിക്രമങ്ങള്‍ക്ക് ശേഷം ഉടമക്ക് വിട്ടുകൊടുക്കുകയായിരുന്നു. അതിനിടെ കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന അബ്ദുള്‍ ജബ്ബാറിന്റെ ഭാര്യ സുബൈദയുടെ(35) ജാമ്യാപേക്ഷ കോടതി തള്ളി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സുബൈദയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.
സുബൈദയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. സുബൈദയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ കിട്ടുന്നതിന് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അപേക്ഷ പരിഗണിച്ച കോടതി സുബൈദയെ നവംബര്‍ 12ന് ഹാജരാക്കാന്‍ ഹൊസ്ദുര്‍ഗ് സബ്ജയില്‍ അധികൃതര്‍ക്ക് നോട്ടീസയച്ചു.
കള്ളനോട്ട് കേസില്‍ അബ്ദുല്‍ ജബ്ബാറിനും ഭാര്യ സുബൈദക്കും പുറമെ അണങ്കൂര്‍ പച്ചക്കാട്ടെ അബ്ദുല്‍ നാസര്‍, ഉഡുപ്പിയിലെ ചേതന്‍, ബണ്ട്വാളിലെ ഉസ്മാന് എന്നിവരും റിമാന്‍ഡിലാണ്. 30 ലക്ഷത്തിന്റെ കള്ളനോട്ടാണ് ജബ്ബാറിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി വിതരണം ചെയ്തത്. കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.

Keywords : Kanhangad, Fake Notes, Rent, Car, Owner, Court, Cheruvathur, Kasaragod, Abdul Jabbar, Nasar, Kerala, Malayalam news