ഓട്ടോ ഡ്രൈവര്‍മാരുടെ മരണം സഹപ്രവര്‍ത്തകരില്‍ തേങ്ങലായി മാറി
Sep 13, 2012, 20:32 IST
V. Balan |
M. Kunhambu |
ഓട്ടോ ഡ്രൈവര്‍മാരായ വെള്ളിക്കോത്ത് കാരക്കുഴിയില്‍ താമസിക്കുന്ന എം കുഞ്ഞമ്പു കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെതുടര്‍ന്ന് മരണപ്പെട്ടത്. സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഏരിയാ സെക്രട്ടറിയുമായ എം പൊക്ലന്റെ സഹോദരനാണ് കുഞ്ഞമ്പു. ഏറെക്കാലം ഗള്‍ഫിലായിരുന്ന കുഞ്ഞമ്പു നാട്ടില്‍ മടങ്ങിയെത്തിയശേഷം ഓട്ടോ തൊഴില്‍ സ്വീകരിക്കുകയായിരുന്നു. മിക്കവാറും നേരങ്ങളില്‍ ട്രാഫിക് സര്‍ക്കിള്‍ സ്റ്റാന്‍ഡിലാണ് കുഞ്ഞമ്പുവിന്റെ ഓട്ടോ റിക്ഷ പാര്‍ക്ക് ചെയ്യാറുള്ളത്.
ഇതേ സ്റ്റാന്‍ഡിലെ ഡ്രൈവറായ പുതിയകണ്ടത്തെ വി ബാലന്‍ ബുധനാഴ്ച രാവിലെയാണ് വീടിനടുത്തുള്ള വയലിലെ കിണറിന്റെ തൂണില്‍ ഘടിപ്പിച്ച് ഇരുമ്പ് പൈപ്പില്‍ പ്ലാസ്റ്റിക് കയര്‍ കുടുക്കി ജീവനൊടുക്കിയത്. കുഞ്ഞമ്പുവിന്റെ വീടിനടുത്താണ് ബാലന്റെയും വീട്. ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു.
Keywords: Auto drvers, Death, Kanhangad, Kasaragod