city-gold-ad-for-blogger
Aster MIMS 10/10/2023

ഏഴാംക്ലാസ് തുല്യതാ പരീക്ഷയെഴുതാന്‍ പഞ്ചായത്ത് മെമ്പറും നാലു സഹോദരിമാരും

ഏഴാംക്ലാസ് തുല്യതാ പരീക്ഷയെഴുതാന്‍ പഞ്ചായത്ത് മെമ്പറും നാലു സഹോദരിമാരും
കാഞ്ഞങ്ങാട് : ബാല്യകാലത്ത് സ്‌കൂള്‍ പഠനം പല കാരണങ്ങള്‍കൊണ്ടും നിഷേധിക്കപ്പെട്ടവര്‍ പ്രായമേറെയായപ്പോള്‍ അക്ഷരം പഠിക്കാന്‍ മോഹം. സംസ്ഥാന സാക്ഷരതാ മിഷന്‍ അവര്‍ക്ക് അതിനുള്ള അവസരമൊരുക്കിയതോടെ അവരുടെ പ്രതീക്ഷ പൂവണിയുകയായിരുന്നു.
സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ഏഴാംക്ലാസ് തുല്യതാ പരീക്ഷ ശനിയാഴ്ച ജില്ലയില്‍ തുടങ്ങി. ശനിയും ഞായറുമായി ആറ് വിഷയങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ശനിയാഴ്ച ലയാളം, ഇംഗ്ലീഷ്, ഹിന്ദി പരീക്ഷകള്‍, ഞായറാഴ്ച ടിസ്ഥാന ശാസ്ത്രവും സാമൂഹ്യ പാഠവും കണക്കും.വര്‍ഷങ്ങളായി നടത്തിയ കഠിനാദ്ധ്വാനത്തിലൂടെയാണ് പ്രായപൂര്‍ത്തിയായ ആയിരങ്ങളാണ് ഏഴാംക്ലാസ് തുല്യതാ പരീക്ഷയെഴുതാന്‍ ശനിയാഴ്ച രീക്ഷാകേന്ദ്രങ്ങളിലെത്തിയത്. ഇവര്‍ക്ക് പഠനത്തിന് ആവശ്യമായ പാഠപുസ്തകങ്ങള്‍ സാക്ഷരതാ മിഷനാണ് നല്‍കിയത്. പഠനം ഓരോരുത്തരും സ്വന്തം നിലയില്‍.

ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പരീക്ഷാകേന്ദ്രത്തില്‍ ശനിയാഴ്ച 26 പേരാണ് പരീക്ഷയെഴുതാന്‍ എത്തിയത്. ഇവരില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പറും സിപിഎം നേതാവും ഹൊസ്ദുര്‍ഗ് ദിനേശ്ബീഡി സഹകരണസംഘത്തിലെ ജീവനക്കാരനുമായ കാര്യമ്പുവും, പടന്നക്കാട്ടെ അംഗന്‍വാടി വര്‍ക്കര്‍ ശ്രീജയും മാപ്പിളപ്പാട്ട് ഗായകന്‍ ആവിയില്‍ മജീദ്, ഒടയംചാലിലെ വ്യാപാരി ഉമ്മര്‍ ഇരിയ, കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവര്‍ അലാമിപ്പള്ളിയിലെ വിജയന്‍, കള്‍ച്ചറല്‍ സെന്റര്‍ പ്രവര്‍ത്തകന്‍ സെവന്‍സ്റ്റാര്‍ അബ്ദുര്‍ റഹിമാന്‍ തുടങ്ങിയവരാണ് ശനിയാഴ്ച ഇവിടെ പരീക്ഷയെഴുതിയത്.

പരീക്ഷ എഴുതാനെത്തിയ ഒരു കുടംബത്തിലെ നാല് സഹോദരിമാര്‍ ഈ പരീക്ഷാകേന്ദ്രത്തില്‍ ശ്രദ്ധിക്കപ്പെട്ടു. കുശാല്‍ നഗറിലെ ആദം അഹമ്മദിന്റെ മക്കളായ റാബിയ, സുമയ്യ, റംസീന, റിയാന എന്നിവരാണിവര്‍. ഈവീട്ടില്‍ നിന്ന് അഞ്ച് പേരാണ് പരീക്ഷയെഴുതാന്‍ തയ്യാറെടുത്തത്. ഇവരില്‍ റഹ്മത്തിന് ഇന്ന് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല. സാക്ഷരതാമിഷന്‍ നിയോഗിച്ച ആയിഷാ മുഹമ്മദ്, കെ പി റീന, എം ബാലാമണി എന്നിവരാണ് പരീക്ഷാഹാളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത്.
.
കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 43 പേരാണ് ശനിയാഴ്ച ഏഴാം ക്ലാസ് പരീക്ഷയെഴുതിയത്. ഈ പരീക്ഷ പാസാകുന്നവര്‍ക്ക് ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന 10ാം ക്ലാസ് രജിസ്‌ട്രേഷന് അവസരമുണ്ട്.

Keywords: Kasaragod, Kanhangad, Examination, Kerala


Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL