എസ്.എസ്.എഫ് ധര്‍മകാഹളം സമാപിച്ചു
Jul 15, 2012, 14:30 IST
കാസര്‍കോട്: എസ്.എസ്.എഫ് നാല്പതാം വാര്‍ഷികത്തിന്റെ ചൂടും ചൂരും അണികളിലേക്കെത്തിച്ച് ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ നടന്ന ധര്കാഹളം സമാപിച്ചു. വരും നാളുകളില്‍ സംഘടന നടത്തുന്ന വേറിട്ട പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനമാവുകയായിരുന്നു ധര്‍മ കാഹളം.
നാല്പതാം വാര്‍ഷിക ഭാഗമായി നടപ്പിലാക്കുന്നജീവ കാരുണ്യ സേവന വിദ്യാഭ്യാസ പ്രവര്‍ത്തന പദ്്ധതികള് സംഗമത്തില്‍ അവതരിപ്പിച്ചു. നാല്പതിനായിരം വരുന്ന ഐ ടീം(സന്നദ്ധ സേന) സമ്മേളന ഭാഗമായി നിലവില്‍ വരും. ഗ്രീന്‍, വൈറ്റ്. ബ്ലൂ എന്നീ കേഡറ്റുകളായാണ് ഐ.ടീം രൂപവത്കരിക്കുന്നത്. ഇവര്‍ സമ്മേളന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും.
നാല്പതിന്റെ നിറവില്‍ കാലുഷ്യങ്ങള്‍ക്കെതിരെ സാമൂഹ്യ മനസ്സുകള്‍ തൊട്ടുണര്‍ത്താനാണ് എസ്.എസ്.എഫ് നാല്പതാം വാര്‍ഷികം ആഘോഷിക്കുന്നത്. സാമൂഹ്യ വിചാരങ്ങള്‍ അന്യം നിന്ന് പോവുകയും അരാഷ്ട്രീയത തല പൊക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ യുവജനതയെ ദേശീയോദ്ഗ്രഥന പ്രവര്‍ത്തനങ്ങള്‍ക്കായി എസ്.എസ്.എഫ് സജ്ജമാക്കും.
ഉപ്പള വ്യാപാര ഭവനില്‍ നടന്ന ധര്‍മകാഹളം കുമ്പള ഡിവിഷന് പ്രസിഡന്റ് അബ്ദുല്‍ റഹീം സഖാഫിയുടെ അധ്യക്ഷതയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റസ്സാഖ് സഖാഫി കോട്ടക്കുന്ന ഉദ്ഘാടനം ചെയ്തു.
അബ്ദുല്‍ സത്താര്‍ മദനി, അബ്ദുല്‍ ഖാദിര്‍ അമാനി, സാദിഖ് ആവള പ്രസംഗിച്ചു. പാറൂഖ് കുബണൂര്‍ സ്വാഗതവും കെ.എം കളത്തൂര്‍ നന്ദിയും പറഞ്ഞു.
സുന്നീ സെന്ററില്‍ നടന്ന കാസര്‍കോട് ഡിവിഷന് സംഗമം ജില്ലാ പ്രസിഡന്റ് അശ്റഫ് അശ്രഫി ഉദ്ഘാടനം ചെയ്തു. ജമാല്‍ സഖാഫി ആദൂര്‍ അധ്യക്ഷത വഹിച്ചു. സിദ്ധീഖ് പൂത്തപ്പലം സ്വാഗതം പറഞ്ഞു.
സഅദിയ്യയില്‍ നടന്ന ഉദുമ ഡിവിഷന് സംഗമം ഉമര്‍ സഖാഫി ഏണിയാടി അധ്യക്ഷത വഹിച്ചു. ജില്ലാ ഗൈഡന്‍സ് സമിതി സെക്രട്ടറി ജാഫര്‍ സി.എന്‍ ഉദ്ഘാടനം ചെയ്തു. ആബിദ് സഖാഫി സ്വാഗതം പറഞ്ഞു.
സംസ്ഥാന പ്രതിനിധികളായ ഷാജഹാന് മിസബാഹി, മുനീര്‍ നഈമി, സയ്യിദ് മുര്‍ത്തള സഖാഫി പദ്ധതി അവതരണം നടത്തി.
കാഞ്ഞങ്ങാട് ഡിവിഷന് ധര്മകാഹളത്തില് ഹനീഫ അഹ്സനി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം മുഹമ്മദലി കിനാലൂര്‍ വിഷയാവതരണം നടത്തി.
തൃക്കരിപ്പൂരില്‍ ഡിവിഷന് പ്രസിഡന്റ് സുഫ്യാന് കുന്നുകൈയുടെ അധ്യക്ഷതയില്‍ ശഫീഖ് ബുഖാരി കാന്തപുരം വിഷയാവതരണം നടത്തി. ശകീര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
2013 ഏപ്രില്‍ 23,24,25 ന് എറണാകുളത്ത് നടക്കുന്ന സമ്മേളനത്തിന്റെ ആരവങ്ങള്‍ പൊതുസമൂഹത്തിലേക്ക് കൈമാറാന്‍ ധര്‍മകാഹളം പ്രവര്‍ത്തകരെ സജ്ജരാക്കി
Keywords: SSF, Kasargod, Dharma Kahalam.