എസി നന്നാക്കുന്നതിനിടെ വ്യാപാരി ഷോക്കേറ്റു മരിച്ചു
Aug 6, 2014, 11:06 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.08.2014) എയര്‍കണ്ടീഷണര്‍ നന്നാക്കുന്നതിനിടയില്‍ ഷോക്കേറ്റു വ്യാപാരി മരിച്ചു. ചിറ്റാരിക്കാല്‍ കോക്കടവിലെ പൊടിമറ്റത്തി സുനില്‍ (44) ആണു മരിച്ചത്. ബുധനാഴ്ച രാവിലെയാണു സംഭവം. ചിറ്റാരിക്കാ ടൗണില്‍ സുനിലിന്റെ ഉടമസ്ഥതയിലുള്ള സെന്റ് തോമസ് കോപ്ലക്‌സിന്റെ മൂന്നാം നിലയിലെ എയര്‍ക്കണ്ടീഷണറിന്റെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റു അടുത്തുള്ള കെട്ടിടത്തിലേക്കു തെറിച്ചുവീഴുകയായിരുന്നു.
ഉടന്‍ ചിറ്റാരിക്കാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചിറ്റാരിക്കാല്‍ സെന്റ് തോമസ് എന്‍ജിനീയറിംഗ് വര്‍ക്ക്‌സ് ഉള്‍പെടെ നിരവധി സ്ഥാപനങ്ങള്‍ നടത്തിവരികയായിരുന്നു. ഏറെനാളായി ഗള്‍ഫിലായിരുന്ന സുനില്‍ അടുത്തകാലത്താണു നാട്ടിലെത്തി സ്വന്തം നിലയില്‍ വ്യവസായം പടുത്തുയര്‍ത്തിയത്. ഇതിനിടെയാണു മരണം സംഭവിച്ചത്.
പരേതനായ പൊടിമറ്റത്തില്‍ ജോസഫ് - ഗ്രേസി ദമ്പതികളുടെ മകനാണ്. ഭാര്യ: സിനി. മക്കള്‍: അന്‍ഡില്ല, അല്‍ഫോണ്‍സ്്, അമല്‍ റോസ്, സഹോദരങ്ങള്‍: സിബി, സുധീപ്, സുമി. സംസ്‌ക്കാരം വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് തോമാപുരം സെന്റ് തോമസ് ഫൊറോന പള്ളിയില്‍. പരേതനോടുള്ള ആദരസൂചകമായി ചിറ്റാരിക്കാല്‍ ടൗണി ഹര്‍ത്താല്‍ ആചരിച്ചു.

Keywords : Kanhangad, Death, Obituary, Kasaragod, Kerala, Sunil Kumar, Chittarikkal.