എന്‍ഡോസള്‍ഫാന്‍ ദേശീയ ശില്പശാലക്ക് ഞായറാഴ്ച വൈകിട്ട് സമാപിക്കും
Jul 22, 2012, 09:59 IST
എന്‍ഡോസള്‍ഫാന്‍ ദേശീയ ശില്പശാല മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു. |
കൃഷി മന്ത്രി കെ.പി.മോഹനന്, പ്രഖ്യാപനരേഖ ഏറ്റുവാങ്ങും, എന്‍.എ.നെല്ലിക്കുന്ന് എം എല്‍ എ അദ്ധ്യക്ഷനാകും, പി.കരുണാകരന് എം പി കാസര്‍കോട് പ്രഖ്യാപനം അവതരിപ്പിക്കും. ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി, ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്, വികലാംഗക്ഷേമ കോര്പ്പറേഷന് എം.ഡി എ.കെ.ഷാജി, ഡെപ്യൂട്ടി കളക്ടര്‍ പി.കെ.സുധീര്‍ ബാബു എന്നിവര്‍ പങ്കെടുക്കും.
കൃഷി മന്ത്രി കെ.പി.മോഹനന് എം എല്‍ എ.മാരായ എന്‍.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന് (തൃക്കരിപ്പുര്‍), കെ.കുഞ്ഞിരാമന് (ഉദുമ), ഇ.ചന്ദ്രശേഖരന്, പി.ബി.അബ്ദുള്‍ റസാഖ്, മുന്‍ മന്ത്രിമാരായ സി.ടി.അഹമ്മദലി, ചെര്‍ക്കളം അബ്ദുള്ള, നഗരസഭാ ചെയര്മാന് ടി.ഇ.അബ്ദുള്ള, ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി സ്വാഗതവും സബ്കളക്ടര്‍ പി.ബാലകിരണ്‍ നന്ദിയും പറഞ്ഞു. ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയണ്‍മെന്റ് ഡയറക്ടര്‍ സുനിതാ നരെയ്ന് മുഖ്യ പ്രഭാഷണം നടത്തി.
അഞ്ച് വിഷയങ്ങളെ ആസ്പദമാക്കി സമാന്തര സെഷനുകളിലായി നടക്കുന്ന ചര്‍ച്ചയിലൂടെ യാണ് ദേശീയ ശില്പശാലയുടെ പൊതു നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിക്കുന്നത്. ആരോഗ്യം, ഇരകളുടെ പട്ടിക തയ്യാറാക്കല്‍, വിദ്യാഭ്യാസം, കൃഷിയും പാരിസ്ഥിതിക പുനസ്ഥാപനവും, എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍, സാമൂഹ്യ-ലിംഗ പ്രശ്നങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ചാണ് സമാന്തര സെഷനുകള്‍. ഓരോ വിഷയത്തെക്കുറിച്ചും വിദഗ്ധര്‍ തയ്യാറാക്കിയ കരടുരേഖകളുടെ അവതരണവും ചര്‍ച്ചയുമാണ് സമാന്തര സെഷനുകളില്‍ നടക്കുക.
ഇതിലെ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി കാസര്‍കോട് പ്രഖ്യാപനം തയ്യാറാക്കും. എന്‍.പി.ആര്.പി.ഡി കോ-ഓര്‍ഡിനേറ്റര്‍ എസ്.നസീം സെഷനുകള്‍ ഏകോപിപ്പിച്ചു.
Keywords: Endosulfan shilpashala Kanhangad, Kasaragod