എടക്കാല്‍ ക്ഷേത്ര നവീകരണത്തിന് തുടക്കം
May 4, 2012, 11:19 IST
അജാനൂര്‍ പടിഞ്ഞാറേക്കര എടക്കാല്‍ ശ്രീ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്തില്‍ കട്ടിളവെക്കല്‍ വാരിക്കാട്ട് പദ്മനാഭന്‍ തന്ത്രിയുടെ കാര്‍മികത്വത്തില്‍ നടക്കുന്നു |
കാഞ്ഞങ്ങാട്: അജാനൂര്‍ പടിഞ്ഞാറേക്കരയില്‍ നവീകരണം നടന്നുകൊണ്ടിരിക്കുന്ന എടക്കാല്‍ ശ്രീ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്തില്‍ കട്ടിളവെക്കല്‍ ഭക്തസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു. വാരിക്കാട്ട് പദ്മനാഭന്‍ തന്ത്രിയുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. മേലാശാരി വൈനിങ്കാല്‍ പുരുഷോത്തമന്‍ ആചാരി, കെ കൃഷ്ണന്‍ മേസ്ത്രി എന്നവരുടെ നേതൃത്വത്തിലാണ് കട്ടിള വെപ്പും നിര്‍മ്മാണ പ്രവൃത്തികളുമാരംഭിച്ചത്. ദേവസ്ഥാന നവീകരണ പുന: പ്രതിഷ്ഠാ കമ്മിറ്റി ചെയര്‍മാന്‍ എന്‍ വി കുഞ്ഞികൃഷ്ണന്‍ നായര്‍ ജനറല്‍ കണ്‍വീനര്‍ എസ് കെ കുട്ടന്‍, എന്‍ വി കുഞ്ഞിക്കേളു നായര്‍, കെ രാധാകൃഷ്ണന്‍ നായര്‍ എന്നിവരും സംബന്ധിച്ചു. നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിലായിരുന്നു നവീകരണപ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചത്.
Keywords: Edakkal temple Ajanur, Kanhangad, Kasaragod