ഇടിമിന്നല്‍: ജില്ലയില്‍ വ്യാപക നാശം
Oct 23, 2012, 19:42 IST
കാഞ്ഞങ്ങാട്: ഇടിമിന്നലില്‍ വ്യാപകമായ നാശം. മടിക്കൈ കാഞ്ഞിരപ്പൊയില്‍ വലിയതൊട്ടിയിലെ ഭാസ്‌കരന്റെ വീടിന്റെ വയറിങ്ങ്, ടെലിവിഷന്‍ എന്നിവ പൂര്‍ണമായും നശിച്ചു. വീട്ടുവളപ്പില്‍ ഇടിവീണ് രണ്ട് മീറ്റര്‍ വ്യാപ്തിയില്‍ കുഴിവീണു.
കിനാനൂര്‍- കരിന്തളം പഞ്ചായത്തിലും കനത്ത നാശമുണ്ടായി. വാളൂരിലെ പി വി ഭാസ്‌കരന്റെ വീടിന്റെ വയറിങ്ങ് കത്തിനശിച്ചു. നിലം പൊട്ടിപ്പൊളിഞ്ഞു. ഓമച്ചേരി അട്ടക്കേട്ടെ കണ്ണോത്ത് അമ്പൂഞ്ഞിയുടെ വീട്ടിലെ വയറിങ്ങും നശിച്ചു. തെങ്ങിന് മിന്നലേറ്റു. തോളേനി മുത്തപ്പന്‍ ക്ഷേത്രപരിസരത്തെ ബാബുവിന്റെ കടയിലെയും വാളൂരിലെ സെമീറിന്റെ വീട്ടിലെയും ഫ്രിഡ്ജ്, ടിവി എന്നിവ കത്തിനശിച്ചു. നാശനഷ്ടമുണ്ടായവരുടെ വീടുകള്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ലക്ഷ്മണന്‍ സന്ദര്‍ശിച്ചു.
ശക്തമായ ഇടിമിന്നലും മഴയും മലയോരത്ത് കനത്ത നാശം വിതച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. എണ്ണ പെയ്യലിലെ ഉത്തരന്റെ ഓടിട്ട വീട് തകര്‍ന്നു. ഉത്തരന്റെ അമ്മ കാരിച്ചി (85), കാരിച്ചിയുടെ സഹോദരി തൊപ്പിച്ചി (75) എന്നിവര്‍ക് പരിക്കേറ്റു. സമീപത്തെ വി രാജന്‍, ടി കെ അശോകന്‍, വി രാജന്‍, കണ്ണന്‍ എന്നിവരുടെ വീടുകളും ഇലക്ട്രിക് ഉപകരണങ്ങളും നശിച്ചു.
അയ്യങ്കാവ് കാലിച്ചാംപാറയിലെ കരുണാകരന്റെ വീട് മിന്നലില്‍ഭാഗികമായി തകര്‍ന്നു. വീടിന്റെ ഭിത്തിക്ക് കേടുപറ്റി. വീടിനകത്തെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും കത്തിനശിച്ചു. വീട്ടുമുറ്റത്തെ രണ്ട് തെങ്ങ്, പ്ലാവ് എന്നിവയും നശിച്ചു.

Keywords: Lightning thunder, Kasaragod, Kanhangad, Rajapuram, Madikai, Kerala, Malayalam news