ആശാവര്‍ക്കര്‍മാരുടെ സത്യാഗ്രഹം
Mar 30, 2012, 02:10 IST
കാഞ്ഞങ്ങാട്: ആശാവര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച മുതല്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കും. സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി പി രാഘവന്‍ ഉദ്ഘാടനം ചെയ്യും.
2011 ഏപ്രില്‍ മാസം മുതല്‍ ആശമാര്‍ക്ക് ലഭിക്കേണ്ട ഓണറേറിയം സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. കഴിഞ്ഞ വാര്‍ഷിക ബജറ്റില്‍ പ്രഖ്യാപിച്ച ഓണറേറിയം ഒരു വര്‍ഷം പിന്നിട്ടിട്ടും എന്‍ആര്‍എച്ച്എമ്മിന് കൈമാറിയിട്ടില്ല. സംസ്ഥാന വ്യാപകമായി നിഷേധാത്മക സമീപനത്തിനെതിരെ ആശാവര്‍ക്കര്‍മാര്‍ പ്രക്ഷോഭത്തിലാണ്. ജില്ലയിലെ മുഴുവന്‍ ആശാവര്‍ക്കര്‍മാരും സമരത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാസെക്രട്ടറി പി ഗിരിജ, പ്രസിഡന്റ് എം ശാന്തകുമാരി എന്നിവര്‍ അഭ്യര്‍ഥിച്ചു.

Keywords: Kanhangad, kasaragod, Ashaworker