ആര്.എസ്.പി.(ബി) നേതാവിനും ബന്ധുവിനും കാറപകടത്തില്‍ ഗുരുതര പരിക്ക്
Sep 19, 2012, 13:59 IST
കാഞ്ഞങ്ങാട്: ആര്.എസ്.പി.(ബി) നേതാവിനും ബന്ധുവിനും കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ആര്.എസ്.പി.(ബി) ജില്ലാ സെക്രട്ടറിയേറ്റ് അംഗം ചന്തേരയിലെ സി.എ. കരീം(30), ബന്ധു ചന്തേരയിലെ ടി.കെ. സാദിഖ്(24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ചൊവ്വാഴ്ച വൈകിട്ട് പടന്നക്കാട് വെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കരീമിന്റെ കാലിന്റെ തുടയെല്ല് പൊട്ടി. സാദിഖിന്റെ മുഖത്ത് ഗുരുതരമായി പരിക്കേല്‍ക്കുകയും നാല് പല്ലുകള്‍ കൊഴിഞ്ഞ് പോവുകയും ചെയ്തു.
സാദിഖിന്റെ മാണിയാട്ടെ ബന്ധുവീട്ടില്‍ നടന്ന കല്യാണത്തില്‍ പങ്കെടുത്ത രണ്ടു പേരെ കാഞ്ഞങ്ങാട്ട് കൊണ്ടുവിട്ട് ആള്‍ട്ടോ കാറില്‍ തിരിച്ച് ചന്തേരയിലെ വീട്ടിലേക്ക് പോകുമ്പോള്‍ സ്കോര്‍പിയോ കാറും അംബാസിഡര്‍ കാറും ആള്‍ട്ടോ കാറില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തെതുടര്‍ന്ന് ആള്‍ട്ടോ കാര്‍ മൂന്ന്തവണ തലകീഴായി മറിഞ്ഞു. കാറിനടിയില്‍പെട്ടാണ് കരീമിന്രെ തുടയെല്ല് പൊട്ടിയത്. അപകടം വരുത്തിയ വാഹനങ്ങള്‍ ഹോസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കരീമിനെ ബുധനാഴ്ച അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

Keywords: Car-Accident, Padannakad, Kanhangad, Injured, Kasaragod, Kerala