city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അയക്കൂറയ്ക്കും ചെമ്മീനും വില കൂടി

അയക്കൂറയ്ക്കും ചെമ്മീനും വില കൂടി
കാഞ്ഞങ്ങാട് : അയക്കൂറ നാനൂറ്, ചെമ്മീന്‍ മുന്നൂറ്, അയല നൂറ്....വിലകേട്ട് അന്തം വിട്ട് വീട്ടമ്മ മീന്‍കച്ചവടക്കാരിയെ തുറിച്ചുനോക്കി. തുറിച്ചുനോക്കുന്നതെന്തിന് മീന്, കടപ്പുറത്ത് അടുക്കാനാകാത്ത വിലയാ... മീന്‍കച്ചവടക്കാരി പറഞ്ഞു. ഐസിന്റെ കാശും വണ്ടിക്കൂലിയും കഴിച്ചാല്‍ എന്തെങ്കിലും കിട്ടേണ്ടേ. അരിയ്ക്കുള്ള പൈസ കിട്ടണം, അത് കിട്ടിയിട്ടേപോകൂന്നതീരത്തേ വറുതി മീന്‍കച്ചവടക്കാരിയുടെ വാക്കുകളിലും.

മത്സ്യത്തിന് വില കുത്തനെ ഉയരുന്നു. കൂടുതല്‍ തോണികള്‍ പഴയതുപോലെ കടലിലിറങ്ങുന്നില്ല. കടലില്‍ മത്സ്യസമ്പത്തുണ്ട്. എന്നാല്‍ ബോട്ടിന്റെയും തോണിയുടെയും നിത്യനിദാന ചിലവുകള്‍ വര്‍ദ്ധിച്ചതോടെ പിടിച്ചുനില്‍ക്കാന്‍ മത്സ്യത്തൊഴിലാളികള്‍ പാടുപെടുകയാണ്. അന്യ ജില്ലകളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വന്‍തോതില്‍ മത്സ്യം കാസര്‍കോട് ജില്ലയിലെ വിപണി കീഴടക്കിക്കൊണ്ടിരിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് മത്സ്യം ധാരാളമായി ജില്ലയില്‍ കൊണ്ടുവരുന്നത്. മത്സ്യം ധാരാളമായി എത്തുന്നുണ്ടെങ്കിലും വിലയില്‍ കുറവുണ്ടാകുന്നില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി. അതിനിടെ ഈ സീസണില്‍ ഇപ്പോള്‍ ലഭിക്കേണ്ടതിന്റെ കാല്‍ഭാഗം മത്സ്യങ്ങള്‍ പോലും ലഭ്യമല്ലെന്നാണ് മത്സ്യവ്യാപാരികള്‍ പറയുന്നത്. മത്സ്യബന്ധന ബോട്ടുകളും തോണികളും കനത്ത നഷ്ടം നേരിടുകയാണെന്നാണ് ഉടമകളുടെ പരാതി.

അയല, ചെമ്മീന്‍, കണവ തുടങ്ങിയ മത്സ്യങ്ങളുടെ സീസണാണിപ്പോള്‍. മത്സ്യബന്ധനത്തിനുള്ള സാമഗ്രികളും തൊഴിലാളികളുമായി ഒരു ബോട്ടോ തോണിയോ കടലില്‍ പോയി തിരിച്ചുവരുമ്പോള്‍ ഉണ്ടാകുന്ന ചിലവ് ഇപ്പോള്‍ ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. വലകള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍, തൊഴിലാളികളുടെ വേതനം, ഐസിന്റെ വില തുടങ്ങി തെളിഞ്ഞും മറഞ്ഞതുമായ ചിലവുകള്‍ തട്ടിക്കിഴിക്കുമ്പോള്‍ മിച്ചം ശൂന്യമെന്നാണ് ബോട്ടുടമകളുടെ ന്യായീകരണം. അന്യ സംസ്ഥാന ബോട്ടുകളുടെ വരവ് കേരളത്തിലെ ബോട്ടുകളെയാണ് ഏറ്റവും കൂടുതലായി ബാധിക്കുന്നത്. കുളച്ചല്‍, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്ന് നൂറുകണക്കിന് ബോട്ടുകളാണ് കേരള തീരത്ത് മത്സ്യബന്ധനം നടത്താനെത്തുന്നത്. വലകളുടെ വില വര്‍ദ്ധന, ബോട്ടുകളുടെ എഞ്ചിനുകളുടെ വിലക്കയറ്റം, സ്‌പെയര്‍പാട്‌സുകളുടെ ക്ഷാമം, ഡീസല്‍, മണ്ണെണ്ണ വിലവര്‍ദ്ധനവ് തുടങ്ങിയവ കൂടിയായപ്പോള്‍ മത്സ്യരംഗത്ത് ഉടമകള്‍ വട്ടം കറങ്ങുകയാണ്. മീന്‍ കച്ചവടക്കാരെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. വില കൂട്ടാന്‍ അവരും നിര്‍ബന്ധിതരാവുകയാണ്.

അയക്കൂറ, ചെമ്മീന്‍, നെയ്മീന്‍, കൊളവന്‍ എന്നീ മത്സ്യങ്ങള്‍ക്ക് വില കൂടിയിട്ടുണ്ട്. അയക്കൂറക്ക് ഒരുകിലോവിന് നാനൂറ് രൂപയും നെയ് മീന് 400 രൂപയും കൊളവന് 400 രൂപയും ചെമ്മീന് 300 രൂപയുമാണ് ഇന്നത്തെ കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റിലെ വില. നൂറ് രൂപയാണ് ഒരു കിലോ അയലയുടെ വില. മത്തിക്ക് 40, പാരക്ക് 80, നങ്കിന് 140, കറ്റ്‌ലക്ക് 40, സൂരക്ക് 100, ഏട്ടയ്ക്ക് 140 ഉം രൂപയാണ് ഒരു കിലോവിന് ശനിയാഴ്ചത്തെ മാര്‍ക്കറ്റ് വില.

Keywords : kasaragod, Kerala, Kanhangad, Fish-market

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia