അമ്പിളിമാമനെ തൊട്ടു; ആഹ്ലാദത്തേരിലേറി അരയിയിലെ കുരുന്നുകള്‍
Jul 22, 2014, 13:00 IST
അരയി: (www.kasargodvartha.com 22.07.2014) സ്‌കൂള്‍ മുറ്റത്ത് അമ്പിളിമാമന്‍. ഒപ്പം അമ്പിളിമാമനെ ആദ്യമായി തൊട്ടവരും. അരയി ഗവ. യു.പി സ്‌കൂള്‍ മുറ്റം അല്‍പ നേരത്തേക്ക് ഒരു മിനി ബഹിരാകാശമായി. ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി സ്‌കൂള്‍ സയന്‍സ് ക്ലബ്ബ് അംഗങ്ങള്‍ ഒരുക്കിയ ആകാശക്കാഴ്ച പരിപാടിയിലാണ് നീല്‍ ആംസ്‌ട്രോങ്ങിനും എഡ്‌വിന്‍ ആല്‍ഡ്രിനും മൈക്കിള്‍ കോളിന്‍സിനുമൊപ്പം അമ്പിളിമാമനുമെത്തിയത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് ബഹിരാകാശ യാത്രയ്ക്ക് തയ്യാറാകാനുള്ള പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്റെ അറിയിപ്പോടെയാണ് ചിത്രീകരണം ആരംഭിച്ചത്. ബഹിരാകാശത്തെ ഭാരക്കുറവും ചലനങ്ങളും കുട്ടികള്‍ അനുഭവിച്ചറിഞ്ഞു. അമ്പിളിമാമനെ തൊടാന്‍ തിരക്കു കൂട്ടിയ കുരുന്നുകളെ നിയന്ത്രിച്ചത് ബഹിരാകാശ യാത്രികര്‍ തന്നെ. കുട്ടികളുടെ ശരവര്‍ഷത്തിന് മുമ്പില്‍ ഉത്തരം പറയാന്‍ കഴിയാതെ അമ്പിളിമാമന്‍ അല്‍പനേരത്തേക്ക് മാറി നിന്നപ്പോള്‍ ആംസ്‌ട്രോങ്ങും കൂട്ടരും ഉത്തരവുമായെത്തി.
മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെപോലെനിന്‍മുഖം എന്ന് കവി പാടിയത് പോലെ മാമന്‍ അത്ര സുന്ദരനല്ലല്ലോ എന്ന കുട്ടികളുടെ ചോദ്യത്തിന് സൂര്യന്‍ തരുന്ന പ്രകാശമാണ് എന്റെ പ്രഭ എന്ന് അമ്പിളിമാമന്‍ മറുപടി പറഞ്ഞു. ചന്ദ്രനിലിറങ്ങിയ മറ്റ് യാത്രക്കാരെക്കുറിച്ചും ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത് ആംസ്രോങ്ങും കൂട്ടുകാരും. ജിത്തുരാജ്, ആദര്‍ശ്, മര്‍സൂഖ് എന്നിവര്‍ യഥാക്രമം നീല്‍ ആംസ്‌ട്രോങ്ങ്, എഡ്‌വിന്‍ ആല്‍ഡ്രിന്‍, മെക്കിള്‍ കോളിന്‍സ് എന്നിവരുടെ വേഷമിട്ടു. പ്രമോദ് കാടങ്കോട്, എം.വി. വിനോദ്കുമാര്‍, വി. വിജയകുമാരി, പി. ഈശാനന്‍, വി.കെ. സുരേഷ്ബാബു, ശോഭന കൊഴുമ്മല്‍, സിനി എബ്രഹാം, അനിത, ചന്ദ്രിക, റോഷ്‌ന എന്നിവര്‍ നേതൃത്വം നല്‍കി. മഞ്ജു, അനുശ്രീ, മിഥുന്‍രാജ് എന്നിവര്‍ ബഹിരാകാശ പ്രശ്‌നോത്തരിയില്‍ വിജയികളായി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kanhangad, Programme, Kerala, Moon Day, Celebration, Arayi School Students.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067