അംഗന്‍വാടി തകര്‍ന്നു വീണ് ഒരുമാസമായി; കുട്ടികളുടെ പഠനം സ്വകാര്യ വ്യക്തിയുടെ വീട്ടില്‍, കുലുക്കമില്ലാതെ അധികൃതര്‍
Aug 3, 2015, 12:20 IST
പരപ്പ: (www.kasargodvartha.com 03/08/2015) കനകപ്പള്ളിയിലെ അംഗന്‍വാടി തകര്‍ന്നു വീണ് ഒരുമാസമായിട്ടും അധികൃതര്‍ പരിഹാര നടപടി സ്വീകരിച്ചില്ലെന്ന് പരാതി. ഇതുമൂലം കുട്ടികളുടെ പഠനം സ്വകാര്യ വ്യക്തിയുടെ വീട്ടിലാണ് ഇപ്പോള്‍ നടക്കുന്നത്. കുട്ടികളില്‍ ഭൂരിഭാഗവും കനകപ്പള്ളിയിലും പരിസരത്തുമുള്ള പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരാണ്.
തകര്‍ന്നു കിടക്കുന്ന അംഗന്‍വാടിയുടെ മേല്‍കൂര എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്ന് നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കുട്ടികള്‍ ഇല്ലാത്ത സമയത്താണ് അംഗന്‍വാടിയുടെ മേല്‍കൂര തകര്‍ന്നത്. അതു കൊണ്ട് തന്നെ വന്‍ അപകടമാണ് ഒഴിവായത്. അംഗന്‍വാടിക്ക് സമീപത്തെ സ്വകാര്യവ്യക്തിയുടെ കാരുണ്യത്തിലാണ് ഇദ്ദേഹത്തിന്റെ വീട്ടില്‍ ഇപ്പോള്‍ അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്.
Keywords: Kasaragod, Kerala, Kanhangad, parappa, House, Study class, Students, Anganvady collapsed.
Advertisement: