city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Heart Attack | വാക്‌സിൻ എടുത്തവരിൽ ഹൃദയാഘാത സാധ്യത കൂടുതലോ, കോവിഡിന് ശേഷം പെട്ടെന്നുള്ള മരണങ്ങൾ വർധിക്കുന്നത് എന്തുകൊണ്ട്? വിശദീകരിച്ച് പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. യൂസുഫ് കുമ്പള

Covid Vaccine
ധാരാളം വെള്ളം കുടിക്കുക, അമിതമായ വ്യായാമം ഒഴിവാക്കുക, സമ്മർദം കുറക്കുക എന്നിവ പ്രധാനമാണ്. 

കാസർകോട്: (KasaragodVartha) കോവിഡിന് ശേഷം പെട്ടെന്നുള്ള മരണങ്ങൾ വർധിച്ചതായും പ്രത്യകിച്ചും ചെറുപ്പക്കാരിൽ ഇത് കൂടുതലാണെന്നും പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും മംഗ്ളുറു ഇൻഡ്യാന ആശുപത്രി ചീഫ് ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റും എംഡിയുമായ ഡോ. യൂസുഫ് എ കുമ്പള അഭിപ്രായപ്പെട്ടു. നേരത്തെ പ്രായമായവരിലാണ് ഇത്തരത്തിൽ പെട്ടന്നുള്ള മരണങ്ങൾ സംഭവിച്ചിരുന്നതെങ്കിൽ ഇന്ന് ആൺ - പെൺ ഭേദമന്യേ ചെറിയ പ്രായത്തിലുള്ളവർ തന്നെ ഇതിന് ഇരയാകുന്നു. ഇതിന് കോവിഡാണോ  അല്ലെങ്കിൽ വാക്‌സിൻ ആണോ കാരണമെന്ന് ചോദിച്ചാൽ പഠനങ്ങൾ കൃത്യമായ നിഗമനത്തിൽ എത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നിരുന്നാലും തന്റെ അഭിപ്രായത്തിൽ കോവിഡ് വാക്‌സിനിലൂടെ കുത്തിവെക്കുന്ന വൈറസ് ഒരുപക്ഷെ  രക്തം കട്ട പിടിക്കാനുള്ള പ്രവണത വർധിപ്പിച്ചിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞു. അതുകൊണ്ട് ഹൃദയാഘാതം, സ്‌ട്രോക്, കാലിലും കയ്യിലും പെട്ടെന്ന് രക്തം കട്ടപിടിക്കുക, ഗർഭിണികളിലും ബ്രെയിനിലും രക്തം കട്ട പിടിക്കുക എന്നിവ സംഭവിക്കാം. ഇതിനെ പ്രതിരോധിക്കാൻ ധാരാളം വെള്ളം കുടിക്കുക, അമിതമായ വ്യായാമം ഒഴിവാക്കുക, സമ്മർദം കുറക്കുക എന്നിവ പ്രധാനമാണ്.

 

പെട്ടെന്നുള്ള ഹൃദയാഘാതം നേരത്തെ കണ്ടുപിടിക്കാനുള്ള മാർഗങ്ങൾ ഇല്ലെങ്കിലും ചെറിയ തരത്തിലുള്ള തല കറക്കം, അവിചാരിതമായിട്ടുള്ള അസ്വസ്ഥത എന്നിവ ഉണ്ടാവുകയാണെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തുന്നത് നല്ലതാണ്. പ്രമേഹം, ബിപി, കൊളസ്‌ട്രോൾ ഉള്ള രോഗികൾ, പുകവലി, മദ്യപാന ശീലമുള്ളവർ എന്നിവർ ധാരാളം വെള്ളം കുടിക്കുകയും സമ്മർദം ഒഴിവാക്കിയുള്ള ജീവിത രീതിയും ആരോഗ്യകരമായ ഭക്ഷണവും ശീലമാക്കുകയും രോഗങ്ങളെ കൃത്യമായി നിയന്ത്രിക്കുകയും വേണം.

ഹൃദ്രോഗികളിൽ ആകസ്മികമായുള്ള ഹൃദയാഘാതം വളരെ സാധാരണമായി കണ്ടുവരുന്നുണ്ട്. ഹൃദ്രോഗം പലർക്കും തിരിച്ചറിയാതെ വരാം. രോഗലക്ഷണങ്ങൾ പുറമേക്ക് കാണുന്നില്ലെങ്കിലും ഹൃദ്രോഗം ബാധിച്ചവർ ഉണ്ടാകാം. പ്രമേഹം, ബിപി, കൊളസ്‌ട്രോൾ ഉള്ള രോഗികൾ, പുകവലിക്കുന്നവർ, അമിതവണ്ണം, അടുത്ത കുടുംബാംങ്ങൾക്ക് ഹൃദയാഘാതം ഉണ്ടായിട്ടുള്ളവർ എന്നിവർക്ക് ഇതിനുള്ള കൂടുതൽ സാധ്യതയുണ്ട്. ഇവർ വർഷത്തിലൊരിക്കലെങ്കിലും ആവശ്യമായ പരിശോധനകൾ നടത്തുന്നത് പ്രധാനമാണ് 

ഹൃദ്രോഗികളിൽ, പ്രത്യേകിച്ച് ഹൃദയത്തിന്റെ പമ്പിങ് ശേഷി കുറഞ്ഞവരിൽ ആകസ്മികമായുള്ള ഹാർട് അറ്റാക് സാധ്യത കൂടുതലാണ്. ഇത്തരം രോഗികളിൽ എഐസിഡി (Automatic Implantable Cardioverter Defibrillator, - AICD) എന്ന ഉപകരണം നെഞ്ചിൽ ഇംപ്ലാന്റ് ചെയ്യാറുണ്ട്. ആകസ്മികമായുള്ള ഹൃദയാഘാത സാധ്യത ഉണ്ടെങ്കിൽ അത് ഉപകരണം മനസിലാക്കുകയും പെട്ടെന്നുള്ള ഷോക് നൽകി ഹൃദയാഘാത സാധ്യത ഇല്ലാതാക്കുകയും ചെയ്യും. 

വ്യായാമം ചെയ്യുമ്പോഴും പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. 220 - നിങ്ങളുടെ വയസ് (40 വയസ് ആണെങ്കിൽ 180) എന്നതാണ് ഹൃദയമിടിപ്പിന്റെ പരമാവധി നിരക്ക്. ഇത് 85 ശതമാനം വരെ (40 വയസുള്ളവരിൽ 160) ആയാലും പ്രശനമില്ല. എന്നാൽ തീവ്രമായി വ്യായാമം ചെയ്യുമ്പോൾ ഇത് പരിധിയും കടക്കാനുള്ള സാധ്യതയുണ്ട്. ഇത് ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ഡോ. യൂസുഫ് എ കുമ്പള വ്യക്തമാക്കി.

Heart Atack

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia