Heart Disease | ജനിക്കുമ്പോള്‍ തന്നെ കുട്ടികള്‍ക്ക് ഹൃദയ വൈകല്യങ്ങള്‍ ഉണ്ടോ എന്ന് ഈ ലക്ഷങ്ങളിലൂടെ അറിയാം
* ശിശുക്കളിലെ വളര്‍ച്ചക്കുറവ്, വളര്‍ച്ചയുടെ കാലതാമസം എന്നിവ ജന്മനായുള്ള ഹൃദയ വൈകല്യങ്ങളുടെ ലക്ഷണമാകാം
* കണ്‍ജെന്‍ഷ്യന്‍ ഹാര്‍ട്ട് ഡിസീസ് ഉള്ള വ്യക്തികള്‍ക്ക് ചുണ്ടുകള്‍, മുഖം,നഖം എന്നിവയില്‍ നീലകലര്‍ന്ന നിറം കാണപ്പെടാം
കൊച്ചി:(KasargodVartha) വൈദ്യശാസ്ത്രം വളരെ വേഗത്തിലാണ് പുരോഗമിക്കുന്നത്. പുതിയ പുതിയ അസുഖങ്ങളും അതിനുള്ള പ്രതിവിധികളും സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഒരു അസുഖത്തിനും ഇന്ന് മരുന്ന് കണ്ടെത്താതെ വന്നിട്ടില്ല. ഇന്നത്തെ കാലത്ത് മോശം ജീവിതശൈലി കാരണം പല ആരോഗ്യ പ്രശ്നങ്ങളും മനുഷ്യരെ പിടികൂടുന്നു.
അത്തരത്തില്‍ ജന്മനാ തന്നെ പലരെയും അലട്ടുന്ന ചില രോഗങ്ങളോ പ്രശ്നങ്ങളോ ഉണ്ട്. അതില്‍ ഒന്നാണ് ജന്മനാ ഉള്ള ഹൃദ്രോഗം. ജനിതക കാരണങ്ങളാല്‍ ജനിച്ചയുടന്‍ തന്നെ കുട്ടികളില്‍ സംഭവിക്കുന്ന ഒരു രോഗമാണിത്. ഇതിനെ മെഡികല്‍ ഭാഷയില്‍ കണ്‍ജെന്‍ഷ്യന്‍ ഹാര്‍ട്ട് ഡിസീസ് (CHD) എന്നാണ് പറയുന്നത്.
ജനനസമയത്ത് തന്നെ ഹൃദയ സംബന്ധമായ അസുഖം കണ്ടെത്തിയാലും ഇതിന്റെ ലക്ഷണങ്ങള്‍ വളരുമ്പോള്‍ മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളൂ. കണ്‍ജെന്‍ഷ്യന്‍ ഹാര്‍ട്ട് ഡിസീസിന്റെ കാരണങ്ങള്‍, ലക്ഷണങ്ങള്‍, പ്രതിവിധികള്‍ എന്നിവയെക്കുറിച്ച് അറിയാം.
*പീഡിയാട്രിക് പ്രശ്നങ്ങള്‍
ശിശുക്കളിലെ വളര്‍ച്ചക്കുറവ്, വളര്‍ച്ചയുടെ കാലതാമസം എന്നിവ ജന്മനായുള്ള ഹൃദയ വൈകല്യങ്ങളുടെ ലക്ഷണമാകാം. സമയബന്ധിതമായ ഇടപെടലിനും ചികിത്സയ്ക്കുമായി ഈ ലക്ഷണങ്ങളെ നേരത്തെ തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്.
*പെരിഫറല്‍ എഡെമ
ഹൃദയ പ്രവര്‍ത്തനത്തിന്റെ തകരാര്‍ കാരണമായുണ്ടാകുന്ന ദ്രാവക ശേഖരണം കാരണം കാലുകളിലോ വയറിലോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലോ വീക്കം അല്ലെങ്കില്‍ നീര്‍വീക്കം പ്രത്യപ്പെടാം. രക്തം കാര്യക്ഷമമായി പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ കഴിവിനെ കണ്‍ജെന്‍ഷ്യന്‍ ഹാര്‍ട്ട് ഡിസീസ് തടസ്സപ്പെടുത്തുന്നു. ഇത് ദ്രാവകം നിലനിര്‍ത്തുന്നതിനും പ്രശ്നമുള്ള പ്രദേശങ്ങളില്‍ വീക്കം വരുന്നതിനും കാരണമാകുന്നു.
*നീലകലര്‍ന്ന നിറം
രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതിനാല്‍, കണ്‍ജെന്‍ഷ്യന്‍ ഹാര്‍ട്ട് ഡിസീസ് (CHD) ഉള്ള വ്യക്തികള്‍ക്ക് ചുണ്ടുകള്‍, മുഖം അല്ലെങ്കില്‍ നഖം എന്നിവയില്‍ നീലകലര്‍ന്ന നിറം കാണപ്പെടാം. പ്രത്യേകിച്ച് ശാരീരിക പ്രവര്‍ത്തനങ്ങളിലോ അദ്ധ്വാനത്തിലോ ഏര്‍പ്പെടുന്നവര്‍ക്കാണ് ഇങ്ങനെ സംഭവിക്കുന്നത്. രക്തപ്രവാഹം ചര്‍മ്മത്തിന്റെ ഉപരിതലത്തോട് അടുത്ത പ്രദേശങ്ങളില്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടുന്ന ഈ സയനോസിസ്, രക്തപ്രവാഹത്തിലെ അപര്യാപ്തമായ ഓക്സിജന്റെ ഒരു സൂചനയാണ്.
*നെഞ്ചിലെ അസ്വസ്ഥത
ശാരീരിക അദ്ധ്വാനം ഇല്ലാതെ തന്നെ നെഞ്ചുവേദന, നെഞ്ചില്‍ സമ്മര്‍ദം എന്നിവ ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം കുറയുന്നതിനെ സൂചിപ്പിക്കുന്നു. കണ്‍ജെന്‍ഷ്യന്‍ ഹാര്‍ട്ട് ഡിസീസ് ഉള്ള വ്യക്തികള്‍ക്ക് ആന്‍ജീന പോലുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെടാം. ഇത്തരത്തില്‍ നെഞ്ചില്‍ എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടാകുന്നെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ അടുത്തുള്ള ആരോഗ്യ വിദഗ്ധനെ കണ്ട് ചികിത്സ തേടണം.
*ശ്വാസതടസ്സം
അദ്ധ്വാനിക്കുമ്പോഴോ മറ്റോ ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിലെ തകരാറിനെ സൂചിപ്പിക്കുന്നു. കണ്‍ജെന്‍ഷ്യന്‍ ഹാര്‍ട്ട് ഡിസീസ് രക്തം ഫലപ്രദമായി പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ കഴിവിനെ ദുര്‍ബലപ്പെടുത്തിയേക്കാം. ഇത് ശ്വാസതടസ്സത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ നെഞ്ചില്‍ ഭാരമുള്ളതുപോലെ തോന്നും.
*ക്ഷീണം
ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യാതെ തന്നെ അകാരണമായ ക്ഷീണം തോന്നുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ സൂചനയാകാം. കണ്‍ജെന്‍ഷ്യന്‍ ഹാര്‍ട്ട് ഡിസീസ് ഹൃദയപേശികളെ ആയാസപ്പെടുത്തും. ഇതോതുടര്‍ന്ന് ഹൃദയത്തിന്റെ ഉല്‍പാദനം കുറയുകയും ശരീരത്തിലുടനീളമുള്ള ടിഷ്യൂകളിലേക്ക് ഓക്‌സിജന്‍ വരുന്നത് കുറയുകുയം ചെയ്യുന്നു. സ്ഥിരമായ ക്ഷീണം അനുഭവപ്പെടുന്നുവെങ്കില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം പരിശോധിക്കുന്നത് നല്ലതാണ്.
*ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍
തലച്ചോറിലേക്കുള്ള അപര്യാപ്തമായ രക്തപ്രവാഹം തലകറക്കം, ബോധക്ഷയം എന്നിവ ഉണ്ടാകാന്‍ കാരണമായേക്കും. പ്രത്യേകിച്ച് ശാരീരിക പ്രവര്‍ത്തനങ്ങളിലോ ശാരീരിക വ്യതിയാനങ്ങളോ ചെയ്യുമ്പോള്‍ ഇത് പ്രത്യക്ഷപ്പെടാം. സെറിബ്രല്‍ പെര്‍ഫ്യൂഷന്‍ കുറയുന്നതിന്റെ ഫലമായി സിന്‍കോപ്പ് അല്ലെങ്കില്‍ ബോധക്ഷയം സംഭവിക്കാം. ഇത് ഹൃദയത്തിന്റെ തകരാറിനെ സൂചിപ്പിക്കുന്നു.