city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Warning | കാസർകോട്ട് 5 വിദ്യാർഥികള്‍ക്ക് എച്ച്3എൻ2, എച്ച്1എൻ1 രോഗബാധ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്; 'മാസ്‌ക് ധരിക്കുക, ഗർഭിണികൾക്ക് രോഗം വന്നാൽ ഗുരുതര പ്രത്യാഘാതങ്ങൾ'; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ive students in Kasaragod affected by H3N2 and H1N1
Representational image generated by Meta AI

കാസർകോട്: (KasargodVartha) ജില്ലയിൽ അഞ്ച് വിദ്യാർഥികൾക്ക് എച്ച്3എൻ2, എച്ച്1എൻ1 രോഗബാധ സ്ഥിരീകരിച്ചു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികളിലാണ് രോഗബാധ കണ്ടെത്തിയത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 

five students in kasaragod contract h3n2 and h1n1 warning i

ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

എച്ച്3എൻ2, എച്ച്1എൻ1 എന്നിവ ഇൻഫ്ലുവൻസ വൈറസ് കാരണം ഉണ്ടാകുന്ന രോഗങ്ങളാണ്. ജില്ലയിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ വി രാമദാസ് ജനങ്ങളോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടു. വായുവിലൂടെ പകരുന്ന ഈ രോഗത്തെ പ്രതിരോധിക്കാൻ പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

എച്ച്1എൻ1 എന്താണ്?

ഇൻഫ്ളുവൻസ വൈറസ് കാരണം ഉണ്ടാകുന്ന ഒരു രോഗമാണ് എച്ച് 1 എൻ1 പനി. സാധാരണ പകർച്ചപ്പനിയുടെ ലക്ഷണങ്ങളായ പനി, ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന, വിറയൽ, ക്ഷീണം, ശ്വാസംമുട്ടൽ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ചിലരിൽ ഛർദ്ദിയും വയറിളക്കവും ഉണ്ടാകും.

രോഗം എങ്ങനെ പകരുന്നു?

രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കുചീറ്റുമ്പോഴും തുപ്പുമ്പോഴും അന്തരീക്ഷത്തിലേയ്ക്ക് വ്യാപിക്കുന്ന വൈറസ്, ശ്വസിക്കുമ്പോഴും വൈറസിനാൽ മലിനമാക്കപ്പെട്ട വസ്തുക്കളുമായി സമ്പർക്കമുണ്ടാകുമ്പോഴുമാണ് രോഗപ്പകർച്ച ഉണ്ടാകുന്നത്. (പൊതുവെ കൈകളിൽക്കൂടി).   

ചികിത്സയും പ്രതിരോധ മാർഗങ്ങളും

എച്ച്1 എൻ1 വൈറസിനെതിരെ ഉപയോഗിക്കുന്ന ഓസൾട്ടാമിവ്യർ (Oseltamivir) മരുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽക്കുള്ള എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നു.

പ്രതിരോധ മാർഗങ്ങൾ:

മാസ്ക് ധരിക്കുക
സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകുക
രോഗബാധിതരെ ഒഴിവാക്കുക
പോഷകാഹാരം കഴിക്കുക
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക

എച്ച് 1 എൻ 1 രോഗലക്ഷണങ്ങൾ ഉള്ളവർ വീടിനുള്ളിൽ കഴിയുക, പൂർണവിശ്രമമെടുക്കുക. സ്കൂൾ, ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു വിട്ടുനിൽക്കുക. പോഷകാഹാരം കഴിക്കുക. പോഷണ ഗുണമുള്ള പാനീയങ്ങൾ കുടിക്കുക. മാസ്ക് ധരിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് വായും മൂക്കും മൂടുക. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകുക. കൈ കഴുകാതെ കണ്ണിലോ മുക്കിലോ വായിലോ തൊടരുത്.രോഗബാധിതരെ കഴിവതും സന്ദർശിക്കരുത്, ആവശ്യമെങ്കിൽ 1 മീറ്റർ അകലം പാലിക്കുക. 

ആവശ്യാനുസരണം ഉറങ്ങുക, പോഷകഗുണമുള്ള ഭക്ഷണം കഴിക്കുക. മിതമായ വ്യായാമം ചെയ്യുക തുടങ്ങിയ ആരോഗ്യകരമായ ജീവിത ശൈലികൾ പിന്തുടരുക. പ്രായമുള്ളവർ കുട്ടികൾ ഇതര രോഗങ്ങൾ ഉള്ളവർ എന്നിവർ മൂക്കും വായും മൂടുന്ന തരത്തിൽ മാസ്ക് ധരിക്കുന്നത് നല്ലതാണ് . ഇവർ അടച്ചിട്ട മുറികളിൽ അധിക നേരം കഴിയാതിരിക്കുക.

ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കണം

ഗർഭിണികൾക്ക് എച്ച് 1 എൻ 1 രോഗബാധ ഉണ്ടായാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാനും മരണം സംഭവിക്കാനും സാധ്യത ഉണ്ട്. അതിനാൽ ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കുകയും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുകയും ചെയ്യേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.

ഈ വാർത്ത പ്രചരിപ്പിച്ച് സമൂഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുക. ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia