Sugar |ഭക്ഷണത്തില്‍ നിന്ന് പഞ്ചസാര ഉപേക്ഷിച്ചാല്‍ നേട്ടങ്ങള്‍ ഉണ്ട് പലത്
* പ്രായപൂർത്തിയായ ഒരാൾ ദിനേന ശരാശരി 24 ടേബിൾ സ്പൂൺ പഞ്ചസാര കഴിക്കുന്നുവെന്നാണ് കണക്ക്, അത് ഏകദേശം 384 കലോറിയാണ്
ന്യൂഡെല്‍ഹി: (KasaragodVartha) നാം കഴിക്കുന്ന ഭക്ഷണത്തിൻ്റെ പ്രധാന ഭാഗമാണ് പഞ്ചസാര. ഇത് ഭക്ഷ്യവസ്തുക്കളെ മധുരമുള്ളതും നല്ല രുചികരവുമാക്കുന്നു. അമിതമായി പഞ്ചസാര കഴിക്കുന്നത് പ്രമേഹം, പൊണ്ണത്തടി, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങി വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ആരോഗ്യം നിലനിർത്താൻ ഇപ്പോൾ പലരും പഞ്ചസാര ഉപേക്ഷിക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.
പല ഭക്ഷണങ്ങളിലും പാനീയങ്ങളിലും കാണപ്പെടുന്ന അമിതമായ പഞ്ചസാര ശരീരത്തിലെത്തിയാല്‍, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. പ്രായപൂർത്തിയായ ഒരാൾ ദിനേന ശരാശരി 24 ടേബിൾ സ്പൂൺ പഞ്ചസാര കഴിക്കുന്നുവെന്നാണ് കണക്ക്, അത് ഏകദേശം 384 കലോറിയാണ്. ഭക്ഷണത്തിൽ നിന്ന് പഞ്ചസാര ഉപേക്ഷിക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതിൻ്റെ പ്രയോജനങ്ങൾ വളരെ വലുതാണ്.
പഞ്ചസാര ഉപേക്ഷിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ
പഞ്ചസാര ഉപേക്ഷിക്കുന്നത് ശരീരഭാരം കുറയ്ക്കാനും മെച്ചപ്പെട്ട ഊർജനിലവാരം നിലനിർത്താനും വിട്ടുമാറാത്ത രോഗങ്ങളെ തടയാനും സഹായിക്കും. കലോറി കൂടുതലായതിനാൽ അമിതമായ പഞ്ചസാര ഭാരം വർധിപ്പിക്കും. നിങ്ങൾ പഞ്ചസാര കഴിക്കുന്നത് നിർത്തുകയോ കുറയ്ക്കുകയോ ചെയ്യുമ്പോൾ കലോറി ഉപഭോഗം കുറയുകയും അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
അമിതമായി പഞ്ചസാര കഴിക്കുമ്പോൾ ഹൃദയത്തെയും മുറിവേൽപ്പിക്കുന്നു, പഞ്ചസാര ഉപേക്ഷിക്കുകയോ കുറയ്ക്കുകയോ ചെയ്യുമ്പോൾ രക്തസമ്മർദം കുറയ്ക്കുന്നതിലൂടെ ഹൃദയത്തെ ആരോഗ്യകരമാക്കുന്നു. ഇത് ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
മുഖക്കുരു, അകാല വാർധക്യം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാവുന്നതിനാൽ പഞ്ചസാര കുറയ്ക്കുന്നത് ചർമത്തിൻ്റെ ആരോഗ്യത്തെ സഹായിക്കും. വീക്കം വർധിപ്പിക്കാനും എണ്ണ ഉൽപാദനം കൂട്ടാനും പഞ്ചസാര കാരണമാകുന്നു, ഇവ രണ്ടും ചർമപ്രശ്നങ്ങൾ വഷളാക്കുന്നു. പഞ്ചസാര നിയന്ത്രിക്കുക വഴി ചർമത്തിന് തിളക്കവും ആരോഗ്യവും ലഭിക്കും. പഞ്ചസാര ഒഴിവാക്കുമ്പോൾ പ്രമേഹത്തെ നിയന്ത്രിക്കാനാവും, പ്രത്യേകിച്ച് നിങ്ങൾക്ക് പ്രീ - ഡയബറ്റിസ് ഉണ്ടെങ്കിൽ അത് വരാതിരിക്കുന്നതിനും ഗുണം ചെയ്യും. അതോടൊപ്പം, ഇൻസുലിൻ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം എന്നിവയുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
പഞ്ചസാര കഴിക്കുന്നത് നിങ്ങളുടെ ഊർജത്തിന് ഉത്തേജനം നൽകുന്നു, എന്നാൽ ഇത് അധികനേരം നീണ്ടുനിൽക്കില്ല, കുറച്ച് സമയത്തിന് ശേഷം നിങ്ങൾക്ക് ക്ഷീണം അനുഭവപ്പെടാം. എന്നാൽ പഞ്ചസാര ഒഴിവാക്കുമ്പോൾ ഊർജ നില സ്ഥിരമായി നിലനിൽക്കുകയും ദിവസം മുഴുവൻ സന്തോഷവും ഊർജസ്വലതയും നിലനില്‍ക്കുകയും ചെയ്യുന്നു. പഞ്ചസാര ഉപേക്ഷിക്കുന്നത് ശാരീരിക നേട്ടങ്ങൾക്കൊപ്പം നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യും.