Yahya Thalangara | വിമാനയാത്ര നിരക്കുകളിലെ ചൂഷണത്തിനെതിരെ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് യഹ്‌യ തളങ്കര
'വിമാന നിരക്ക് വർധനവ് കുറക്കാനുള്ള നിർദേശങ്ങൾ പ്രാബല്യത്തിൽ വരുത്താൻ തയ്യാറാവാത്തത് പ്രവാസികളോട് ചെയ്യുന്ന അനീതി'
ദുബൈ: (KasargodVartha) ഗൾഫ് മേഖലകളിൽ മധ്യ വേനലവധിക്കാലത്തും വിവിധ ഉത്സവ സീസണുകളിലും അനിയന്ത്രിതമായി വിമാന നിരക്കുകൾ വർധിപ്പിക്കുന്നതിനെതിരെ കേന്ദ്രസംസ്ഥാന സർക്കാരുക്കൾ ഇടപെടണമെന്നും വിമാന കമ്പനികളുടെ ചൂഷണത്തിൽ നിന്ന് പ്രവാസികൾക്ക് പിന്തുണ നൽകണമെന്നും യുഎഇ കെഎംസിസി ഉപദേശക സമിതി വൈസ് ചെയർമാൻ യഹ്‌യ തളങ്കര ആവശ്യപ്പെട്ടു. ദുബൈ
കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി അബു ഹൈൽ കെഎംസിസി പി എ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രഭാത സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേനലവധിയിൽ ഗൾഫ് സെക്ടറിലേക്കുള്ള വിമാന നിരക്ക് കുത്തനെ കൂട്ടി സാധാരണക്കാരായ പ്രവാസികളെ ദ്രോഹിക്കുന്ന വിമാന കമ്പനികളുടെ ചൂഷണത്തിനെത്തിരെ കേന്ദ്ര കേരള സർക്കാരുകൾ നടപടിയെടുക്കാൻ തയ്യാറാവണം. കാലങ്ങളായി പ്രവാസി സാമൂഹം ആവശ്യപ്പെടുന്ന വിമാന നിരക്ക് വർധനവ് കുറക്കാനുള്ള നിർദേശങ്ങൾ പ്രാബല്യത്തിൽ വരുത്താൻ സർക്കാരുകൾ തയ്യാറാവാത്തത് പ്രവാസികളോട് ചെയ്യുന്ന അനീതിയാണെന്നും യഹ്‌യ തളങ്കര കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ആക്ടിംഗ് ജനറൽ സെക്രട്ടറി പി ഡി നൂറുദ്ദീൻ സ്വാഗതം പറഞ്ഞു. യുഎഇ കെഎംസിസി കേന്ദ്ര കമ്മറ്റി ട്രഷറർ നിസാർ തളങ്കര, ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ ഇ എ ബക്കർ, ദുബൈ കെഎംസിസി സീനിയർ വൈസ് പ്രസിഡന്റ് ഹുസൈനാർ ഹാജി എടച്ചാക്കെ, ഓർഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീൽ, എ എ ജലീൽ, അബ്ദുല്ല ആറങ്ങാടി, അഫ്സൽ മൊട്ടമ്മൽ സംസാരിച്ചു.
സലാം തട്ടാനിച്ചേരി, സി എച്ച് നൂറുദ്ദീൻ, ഹസൈനാർ ബീജന്തടുക്ക, ഹനീഫ് ബാവ നഗർ, സുബൈർ അബ്ദുല്ല, സുബൈർ കുബണൂർ, ആസിഫ് ഹൊസങ്കടി, സിദ്ധീഖ് ചൗക്കി, റഫീഖ് കാടങ്ങോട്, ബഷീർ പാറപ്പള്ളി, ഫൈസൽ മുഹ്സിൻ, ഫൈസൽ പട്ടേൽ, റഫീഖ് മാങ്ങാട്, ഖാലിദ് പാലക്കി, എ ജി എ റഹ്മാൻ, സൈഫുദ്ദീൻ മൊഗ്രാൽ, അഷ്കർ ചൂരി, ഹാരിസ് കൂളിയങ്കാൽ, ഷിഹാദ് ചെറുവത്തൂർ, റാഫി പള്ളിപ്പുറം, സലീം ചേരങ്കൈ, സംബന്ധിച്ചു.
സെക്രട്ടറി സുബൈർ കുബണൂർ ഖിറാഅത്തും ട്രഷറർ ഡോ. ഇസ്മാഈൽ മൊഗ്രാൽ നന്ദിയും പറഞ്ഞു. നാട്ടിൽ നിന്നും എത്തിയ മുസ്ലിം ലീഗ് നേതാക്കളായ ജില്ലാ വൈസ് പ്രസിഡന്റ് കെ ഇ എ ബക്കർ , എ എ ജലീൽ എന്നിവരെ ദുബൈ കെ എം സി സി ജില്ലാ കമ്മിറ്റിക്കു വേണ്ടി യഹ്‌യ തളങ്കരയും നിസാർ തളങ്കരയും ഷാൾ അണിയിച്ചു സ്വീകരിച്ചു.