യുഎഇയില്‍ 3,432 പേര്‍ക്ക് കൂടി കോവിഡ്; 3,118 പേര്‍ക്ക് രോഗമുക്തി, 7 മരണം
Jan 16, 2021, 18:02 IST
അബൂദബി: (www.kasargodvartha.com 16.01.2021) യുഎഇയില്‍ പുതുതായി 3,432 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,49,808 ആയി. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3,118 പേര് കൂടി രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് മുക്തി നേടിയവരുടെ ആകെ എണ്ണം 2,22,106 ആയി.
അതേസമയം ഏഴ് കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപോര്‍ട് ചെയ്തത്. 740 കോവിഡ് മരണങ്ങളാണ് യുഎഇയില്‍ ഇതുവരെ റിപോര്‍ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,51,096 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് നിലവില്‍ 26,962 കോവിഡ് രോഗികളാണുള്ളത്.