Accidental Death | ശാര്‍ജയില്‍ വാഹനം ഒട്ടകത്തിലിടിച്ച് 20 കാരന് ദാരുണാന്ത്യം
*അപകട വിവരം അറിയിച്ചുകൊണ്ട് പൊലീസ് ഓപറേഷന്‍സ് റൂമില്‍ കോള്‍ ലഭിച്ചിരുന്നു.
*പൊലീസ് പട്രോള്‍ ആന്‍ഡ് ആംബുലന്‍സ് സംഘം ഉടന്‍ സ്ഥലത്തെത്തി.
*മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
ശാര്‍ജ: (KasargodVartha) ഇരുചക്ര വാഹനം ഒട്ടകത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം. 20 കാരനായ സ്വദേശി യുവാവാണ് മരിച്ചത്. സംഭവസ്ഥലത്തുവെച്ച് തന്നെ യുവാവ് മരണപ്പെട്ടിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. മൃതദേഹം അല്‍ ദൈദ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
ഞായറാഴ്ചയാണ് പുലര്‍ചെ 4.30ഓടെയായിരുന്നു അപകടം നന്നതെന്ന് ചൊവ്വാഴ്ച പൊലീസ് പറഞ്ഞു. വിവരം അറിയിച്ചുകൊണ്ട് പൊലീസ് ഓപറേഷന്‍സ് റൂമില്‍ കോള്‍ ലഭിച്ചിരുന്നു. ഉടന്‍ തന്നെ പൊലീസ് പട്രോള്‍ ആന്‍ഡ് ആംബുലന്‍സ് സംഘം സ്ഥലത്തെത്തിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ശാര്‍ജ പൊലീസ് അറിയിച്ചു.