city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുഎഇയില്‍ വിവിധ പ്രദേശങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്; ദൂരക്കാഴ്ച കൂടുതല്‍ തടസപ്പെടാന്‍ സാധ്യത, വാഹനം ഓടിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് നിര്‍ദേശം

അബൂദബി: (www.kasargodvartha.com 24.02.2022) യുഎഇയില്‍ വിവിധ പ്രദേശങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ് രൂപപ്പെടുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി അധികൃതര്‍. വാഹനം ഓടിക്കുന്നവര്‍ റോഡുകളില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ ഉള്‍ പ്രദേശങ്ങളിലും തീര പ്രദേശങ്ങളിലും ദൂരക്കാഴ്ച കൂടുതല്‍ തടസപ്പെടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

വാഹനങ്ങള്‍ ഓടിക്കുന്നവര്‍ റോഡുകളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും എല്ലാ ഗതാഗത നിയമങ്ങളും കര്‍ശനമായി പാലിക്കണമെന്നും അബൂദബി പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. ബുധനാഴ്ച (ഫെബ്രുവരി 23) രാത്രി 11 മണി മുതല്‍ വ്യാഴാഴ്ച (ഫെബ്രുവരി 24) രാവിലെ 9.30 മണി വരെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

യുഎഇയില്‍ വിവിധ പ്രദേശങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്; ദൂരക്കാഴ്ച കൂടുതല്‍ തടസപ്പെടാന്‍ സാധ്യത, വാഹനം ഓടിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് നിര്‍ദേശം

മൂടല്‍ മഞ്ഞ് ഉള്ള സമയങ്ങളില്‍ റോഡുകളിലെ ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുന്ന വേഗപരിധിയാണ് പാലിക്കേണ്ടതെന്നും അധികൃതര്‍ അറിയിച്ചു. അബൂദബി-ദുബൈ റോഡില്‍ പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മഞ്ഞുള്ള സമയങ്ങളില്‍ പാലിക്കേണ്ട ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 500 ദിര്‍ഹം പിഴയും നാല് ബ്ലാക് പോയിന്റുകളും ലഭിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

Keywords:  Abudhabi, News, Gulf, World, Top-Headlines, ALERT, Driver, Vehicles, Police, Vehicle, UAE, Dubai, UAE: Drivers beware of foggy weather.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia