city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം; മലയാളി അടക്കം രണ്ടുപേര്‍ മരിച്ചു

ഷാര്‍ജ: (www.kasargodvartha.com 15.04.2017) ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിച്ച് മലയാളി അടക്കം രണ്ടുപേര്‍ മരിച്ചു. മലപ്പുറം നിലമ്പൂര്‍ കണ്ണന്തറ സ്വദേശി ദീപന്‍ ബാലകൃഷ്ണന്‍ (26), ബംഗ്ലാദേശ് സ്വദേശി ഇമാന്‍ (32) എന്നിവരാണ് മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് മരണം. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. മഅല്‍ അറൂബ സ്ട്രീറ്റിലെ അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടുത്തം ഉണ്ടായത്.

  ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം; മലയാളി അടക്കം രണ്ടുപേര്‍ മരിച്ചു

ഷാര്‍ജ അജ്മന്‍ പാതയിലാണ് തീപ്പിടുത്തമുണ്ടായ കെട്ടിടം സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിന്റെ രണ്ട് നിലകള്‍ കത്തി നശിച്ചു. 16 നിലകളാണ് കെട്ടിടത്തിനുള്ളത്. ഇതില്‍ ഏറ്റവും താഴെ പ്രവര്‍ത്തിച്ചിരുന്ന അല്‍മനാമാ സൂപ്പര്‍ മാര്‍ക്കറ്റ് പൂര്‍ണമായും കത്തി നശിച്ചു. ഷോര്‍ട് സര്‍ക്യൂട്ടാകാം തീപിടുത്തത്തിനുള്ള കാരണം എന്നാണ് പ്രാഥമിക നിഗമനം.

സിവില്‍ ഡിഫന്‍സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ തൊട്ടടുത്ത കെട്ടിടങ്ങളിലേയ്ക്ക് പടര്‍ന്നില്ല. റസ്റ്റേറന്റ്, ലുലു ഷോപ്പിങ് സെന്റര്‍, ഹംറ തിയേറ്റര്‍ എന്നിവയും ഒട്ടേറെ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. മലയാളികളുടെ ഉടമസ്ഥതയിലുള്ളതാണ് അല്‍ മനാമ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല.

വിഷു പ്രമാണിച്ച് പല വീട്ടുകാരും പുറത്തായിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കഴിഞ്ഞ രാത്രി സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തിരക്കായിരുന്നു. അതിനു പിന്നാലെയാണ് തീ പിടുത്തമുണ്ടായത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

കെട്ടിടത്തിലെ മറ്റ് നിലകളില്‍ നിറയെ മലയാളികളാണ് താമസിക്കുന്നത്. ഇവരെയെല്ലാം ഒഴിപ്പിച്ചിട്ടുണ്ട്. നൂറുമീറ്റര്‍ ചുറ്റളവിലുള്ള എല്ലാവരെയും ഒഴിപ്പിച്ചിട്ടുണ്ട്. ഇവിടുത്തെ താമസക്കാരെ സമീപത്തെ ഹോട്ടലുകളിലേക്കാണ് മാറ്റി താമസിപ്പിച്ചിരിക്കുന്നത്.


Also Read:
മോഹന്‍ലാലിനൊപ്പം ഇഴുകിച്ചേര്‍ന്ന് കുളത്തിന്റെ കല്‍പ്പടവില്‍ ഇരുന്നതില്‍ കുറ്റബോധമില്ല: ഭാനുപ്രിയ
Keywords: Two killed, five injured in Al Manama Supermarket Fire in Sharjah, Sharjah, Dubai, Gulf, World, Police, Injured, News, Malayalam, Hotel.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia