കുവൈത്തില്‍ മരിച്ച നീലേശ്വരം സ്വദേശിയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും
Sep 26, 2016, 17:00 IST
നീലേശ്വരം: (www.kasargodvartha.com 26/09/2016) കുവൈത്തില്‍ മരിച്ച കരിന്തളം വേളൂര്‍ സ്വദേശി ജി സനോജിന്റെ (33) മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. അഞ്ചര വര്‍ഷം മുന്‍പു ജോലി തേടി കുവൈത്തിലേക്കു പോയ സനോജ് ഇതുവരെ നാട്ടില്‍ വന്നിരുന്നില്ല.
അബ്ബാസിയയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്തു വരുകയായിരുന്നു. ഇതിനിടെ രോഗം മൂര്‍ഛിച്ചു. ഏറെ നാളായി തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞു വരുന്നതിനിടെ ഞായറാഴ്ച വൈകിട്ടായിരുന്നു മരണം. ടി പി ഗംഗാധരന്‍ - ശ്രീജ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: ഗ്രീഷ്മ, സല്‍ജിത്ത് (വ്യാപാരി, ചീമേനി). ചൊവ്വാഴ്ച രാവിലെ കോഴിക്കോട് വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം അവിടെ നിന്നും റോഡു മാര്‍ഗം കരിന്തളത്തെ വീട്ടിലെത്തിക്കും.
Keywords : Kuwait, Accident, Death, Youth, Gulf, Dead body, Nileshwaram, Karinthalam, G Sanoj.