Fuel Price | ഖത്വറിലെ നവംബര്‍ മാസത്തിലെ ഇന്ധനവില അറിയാം
ദോഹ: (KasargodVartha) ഖത്വര്‍ എനര്‍ജി നവംബര്‍ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോള്‍ വിലയില്‍ നേരിയ വര്‍ധനയുണ്ട്. 1.95 റിയാലാണ് നവംബറിലെ വില. ഒക്ടോബറില്‍ 1.90 റിയാലായിരുന്നു പ്രീമിയം പെട്രോള്‍ നിരക്ക്. അതേസമയം സൂപര്‍ ഗ്രേഡ് പെട്രോള്‍, ഡീസല്‍ വിലകളില്‍ ഈ മാസം മാറ്റമില്ലാതെ തുടരും. സൂപര്‍ ഗ്രേഡിന് 2.10 റിയാലും ഡീസലിന് 2.05 റിയാലുമാണ് ഈ മാസത്തിലെ പുതിയ ഇന്ധന നിരക്ക്.
അതേസമയം യുഎഇയില്‍ നവംബര്‍ മാസം ഇന്ധനവില കുറച്ചു. പെട്രോള്‍ ലിറ്ററിന് 41 ഫില്‍സും ഡീസലിന് 15 ഫില്‍സുമാണ് കുറഞ്ഞത്. ഇന്ധനവില കുറഞ്ഞതോടെ വിവിധ എമിറേറ്റുകളില്‍ ടാക്‌സി നിരക്കും കുറച്ചു. നാലു മാസത്തെ തുടര്‍ച്ചയായ വില വര്‍ധിക്കുന്ന പ്രവണതയ്ക്ക് ശേഷമാണ് യു എ ഇയില്‍ ഇന്ധനവില കുറയുന്നത്. ബുധനാഴ്ച മുതല്‍ (01.11.2023) ആണ് പുതിയ വില പ്രാബല്യത്തില്‍ വന്നത്.
Keywords: News, World, Gulf News, Business, Top-Headlines, Qatar, Fuel Price, QatarEnergy, Gulf, Announced, QatarEnergy announces fuel prices for November 2023.