city-gold-ad-for-blogger
Aster MIMS 10/10/2023

Big Screen | ഖത്വറിലെ മൈതാനങ്ങളില്‍ പന്തുരുളുമ്പോള്‍ കാസര്‍കോട്ട് കൂറ്റന്‍ സ്‌ക്രീനിന് മുന്നില്‍ ആവേശം അലതല്ലുന്നു; പ്രതിദിനം തടിച്ചുകൂടുന്നത് വന്‍ജനക്കൂട്ടം; പോര്‍ചുഗലിന്റെ മത്സരം കാണാന്‍ ചാറ്റല്‍ മഴയെ പോലും അവഗണിച്ച് വന്നെത്തിയത് വന്‍ ജനാവലി

-അശ്റഫ് സീനത്ത്

കാസര്‍കോട്: (www.kasargodvartha.com) ഖത്വറിലെ മൈതാനങ്ങളില്‍ പന്തുരുളുമ്പോള്‍ അതിന്റെ ആവേശം കാസര്‍കോട്ടും അലയടിക്കുകയാണ്. ഒന്നിച്ചിരുന്ന് കളികാണുന്നതിനായി വന്‍ജനക്കൂട്ടമാണ് കാസര്‍കോട് മര്‍ചന്റ്‌സ് അസോസിയേഷന്‍ പുലിക്കുന്ന് സന്ധ്യരാഗം ഓഡിറ്റോറിയത്തില്‍ ഒരുക്കിയ കൂറ്റന്‍ സ്‌ക്രീനില് മുന്നില്‍ തടിച്ചുകൂടുന്നത്. വ്യാഴാഴ്ച രാത്രി ചാറ്റല്‍ മഴയെ പോലും അവഗണിച്ച് പോര്‍ചുഗല്‍ - ഘാന മത്സരം കാണുന്നതുമായി റെകോര്‍ഡ് ആളുകളാണ് വന്നതെന്ന് സംഘാടകര്‍ പറയുന്നു.
                 
Big Screen | ഖത്വറിലെ മൈതാനങ്ങളില്‍ പന്തുരുളുമ്പോള്‍ കാസര്‍കോട്ട് കൂറ്റന്‍ സ്‌ക്രീനിന് മുന്നില്‍ ആവേശം അലതല്ലുന്നു; പ്രതിദിനം തടിച്ചുകൂടുന്നത് വന്‍ജനക്കൂട്ടം; പോര്‍ചുഗലിന്റെ മത്സരം കാണാന്‍ ചാറ്റല്‍ മഴയെ പോലും അവഗണിച്ച് വന്നെത്തിയത് വന്‍ ജനാവലി

പ്രിയ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെകോര്‍ഡ് ഗോളും പോര്‍ചുഗലിന്റെ വിജയവും ഒന്നിച്ചായപ്പോള്‍ ആവേശം വാനോളം ഉയര്‍ന്നു. ബ്രസീലിന്റെ മത്സരത്തിലും മഞ്ഞക്കൂട്ടങ്ങള്‍ വിജയം അവിസ്മരണീയമാക്കി. സിനിമ തിയേറ്ററിന്റെയടുത്തോളം 432 സ്‌ക്വയര്‍ ഫീറ്റ് പിക്സല്‍ 3 എച് ഡി വാളില്‍ പ്രദര്‍ശിപ്പിക്കുന്ന മത്സരങ്ങള്‍ മികച്ച ദൃശ്യാനുഭവമാണ് കാണികള്‍ക്ക് സമ്മാനിക്കുന്നത്.
        
Big Screen | ഖത്വറിലെ മൈതാനങ്ങളില്‍ പന്തുരുളുമ്പോള്‍ കാസര്‍കോട്ട് കൂറ്റന്‍ സ്‌ക്രീനിന് മുന്നില്‍ ആവേശം അലതല്ലുന്നു; പ്രതിദിനം തടിച്ചുകൂടുന്നത് വന്‍ജനക്കൂട്ടം; പോര്‍ചുഗലിന്റെ മത്സരം കാണാന്‍ ചാറ്റല്‍ മഴയെ പോലും അവഗണിച്ച് വന്നെത്തിയത് വന്‍ ജനാവലി

35,000 വാട്‌സിന്റെ ശബ്ദ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 64 മത്സരങ്ങളും ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. സംഘാടകരുടെ പ്രതീക്ഷകള്‍ക്കപ്പുറമുള്ള ആളുകളാണ് മത്സരങ്ങള്‍ കാണുന്നതിനായി പ്രതിദിനം എത്തുന്നത്. ഇഷ്ട ടീമുകളുടെ ജയയും പരാജയവും മുഖത്ത് മിന്നിമറയുമ്പോഴും കാല്‍പന്ത് കളിയോടുള്ള താത്പര്യത്തിനാണ് എല്ലാവരും പ്രാധാന്യം നല്‍കുന്നത്. ഫുട്‌ബോളിന്റെ സൗന്ദര്യം തന്നെ അട്ടിമറികളാണെന്ന് കായിക പ്രേമികള്‍ പറയുന്നു.

മത്സരങ്ങളില്ലാത്ത ദിവസങ്ങളിലും (ഡിസംബര്‍ എട്ട്,12,13,16), ഫൈനലിന്റെ പിറ്റേദിവസവും മ്യൂസിക് നൈറ്റും ഓഡിറ്റോറിയത്തില്‍ ഒരുക്കിയിട്ടുണ്ട്. എന്തുകൊണ്ടും ഖത്വര്‍ ലോകകപ് ഫുട്‌ബോളിനെ ജനകീയാഘോഷമാക്കുകയാണ് വ്യാപാരികളും കായിക പ്രേമികളും.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Sports, Video, Football, Football Tournament, Cristiano-Ronaldo, Winners, FIFA-World-Cup-2022, People watch world cup at big screen in Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL