city-gold-ad-for-blogger
Aster MIMS 10/10/2023

KESEF Meetup | യുഎഇയിൽ കാസർകോടിന്റെ പിന്നാക്കാവസ്ഥ ചർച്ചയാക്കി എംപിയും 5 എംഎൽഎമാരും; വഴിയൊരുക്കി കെസെഫ്

ശാർജ: (KasargodVartha) വികസന രംഗത്ത് പിന്നാക്കം നിൽക്കുന്ന കാസർകോടിന്റെ അവസ്ഥ ചർച്ചയാക്കി യുഎഇയിലെ കാസർകോടൻ കൂട്ടായ്‌മയായ കെസെഫ് സംഘടിപ്പിച്ച ഉത്തരോത്സവം. ജില്ലയിലെ മുഴുവൻ എംഎൽഎമാരെയും ലോക്സഭാ എംപിയെയും പങ്കെടുപ്പിച്ചാണ് ഉത്തരോത്സവം നടന്നത്. കാസർകോടിൻറെ മുന്നേറ്റത്തിന് വർഷങ്ങൾക്കു മുമ്പ് തയ്യാറാക്കിയ പ്രഭാകരൻ കമീഷൻ റിപോർടിലെ ഒരു നിർദേശവും ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്ന യാഥാർഥ്യം രാജ്മോഹൻ ഉണ്ണിത്താൻ എം പി സദസിൽ തുറന്നുപറഞ്ഞു.
  
KESEF Meetup | യുഎഇയിൽ കാസർകോടിന്റെ പിന്നാക്കാവസ്ഥ ചർച്ചയാക്കി എംപിയും 5 എംഎൽഎമാരും; വഴിയൊരുക്കി കെസെഫ്

ആരോഗ്യ മേഖലയിൽ കേരളം ഒന്നാമതാണ്, എന്നാൽ അതേ കേരളത്തിൽ കാസർകോട്ട് നിന്നുള്ള നിരവധി പേർ കോവിഡ് കാലത്ത്, മംഗ്ളൂറിലേക്ക് പോകുംവഴി അതിർത്തി അടച്ചത് മൂലം വിദഗ്ധ ചികിത്സ ലഭിക്കാതെ മരിച്ചത് ജില്ലയുടെ പിന്നാക്കവസ്ഥയോടെ പ്രതിഫലിക്കുന്ന ഉദാഹരണമായി എംഎൽഎമാർ ചൂണ്ടിക്കാട്ടി. എംഎൽഎമാരായ എകെഎം അശ്റഫ്, എൻ എ നെല്ലിക്കുന്ന്, ഇ ചന്ദ്രശേഖരൻ, അഡ്വ. സി എച് കുഞ്ഞമ്പു, എം രാജഗോപാൽ എന്നിവർ വിവിധ വിഷയങ്ങൾ പ്രതിപാദിച്ച് സംസാരിച്ചു.

കാസർകോടിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകേകാൻ കേന്ദ്ര-സംസ്ഥാന സർകാരുകൾ നടപ്പിലാക്കേണ്ട പദ്ധതികൾ വിശദീകരിച്ച് കെസെഫ് കോർഡിനേറ്റർ കെ എം അബ്ബാസ് ജനപ്രതിനിധികൾക്ക് നിവേദനം നൽകി. ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളാൽ കാസർകോട് കേരളത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജില്ലയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ചടങ്ങിൽ ചെയർമാൻ നിസാർ തളങ്കര അധ്യക്ഷത വഹിച്ചു. കെസെഫ് സെക്രടറി ജെനറൽ മുരളീധരൻ നമ്പ്യാർ സ്വാഗതം പറഞ്ഞു. യഹ്‌യ തളങ്കര, ബി എ മഹ്‌മൂദ്‌, നാരായണൻ നായർ, ശൗഖത് പൂച്ചക്കാട് എന്നിവർ സംസാരിച്ചു. ട്രഷറർ ഹനീഫ് നന്ദി പറഞ്ഞു.
  
KESEF Meetup | യുഎഇയിൽ കാസർകോടിന്റെ പിന്നാക്കാവസ്ഥ ചർച്ചയാക്കി എംപിയും 5 എംഎൽഎമാരും; വഴിയൊരുക്കി കെസെഫ്

Keywords :  News, Top-Headlines, News-Malayalam-News, Kerala, Kerala-News, Kasaragod-News, Gulf, MP and 5 MLAs discussed the backwardness of Kasaragod in UAE.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL