കോവിഡ് മുക്തരായവര്‍ക്ക് ഗ്രീന്‍ സ്റ്റാറ്റസും പ്രത്യേക ഐകണും; ഇഹ്തിറാസ് ആപില്‍ പുതിയ ഫീചറുമായി ഖത്വര്‍
Feb 15, 2022, 07:48 IST
ദോഹ: (www.kasargodvartha.com 15.02.2022) ഖത്വറില്‍ കോവിഡ് പ്രതിരോധത്തിനായി സര്‍കാര്‍ പുറത്തിറക്കിയ ഇഹ്തിറാസ് ആപില്‍ പുതിയ ഫീചര്‍ ഉള്‍പെടുത്തിയതായി പൊതുജനാരോഗ്യ മന്ത്രാലയം. കോവിഡ് മുക്തരായവര്‍ക്ക് ഗ്രീന്‍ സ്റ്റാറ്റസും പ്രത്യേക ഐകണും പ്രദര്‍ശിപ്പിക്കുന്നതാണ് പുതിയ അപ്‌ഡേഷന്‍ എന്ന് അധികൃതര്‍ അറിയിച്ചു. ഇനി കോവിഡ് ഭേദമായവരുടെ രോഗ മുക്തിയുടെ തീയതി ഉള്‍പെടെയുള്ള വിശദാശങ്ങള്‍ ഇഹ്തിറാസില്‍ തെളിയും. ഗ്രീന്‍ സ്റ്റാറ്റസും ലഭ്യമാവും.
അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുള്ള കോവിഡ് പരിശോധനാ റിപോര്‍ടിന്റെ അടിസ്ഥാനത്തിലായിരിക്കും കോവിഡ് രോഗമുക്തന്‍ എന്ന സ്റ്റാറ്റസ് നല്‍കുക. എന്നാല്‍, റാപിഡ് ആന്റിജന്‍ സെല്‍ഫ് ടെസ്റ്റ് കിറ്റിലെ ഫലം പരിഗണിക്കില്ല. കോവിഡ് ഭേദമായി ഒമ്പത് മാസം വരെ വാക്‌സിനേറ്റഡ് ആയ വ്യക്തികള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്ല്യങ്ങള്‍ക്കും ഇവര്‍ അര്‍ഹരായിരിക്കും. ഇഹ്തിറാസില്‍ 'റികവേഡ്' എന്ന ടിക് മാര്‍കില്‍ രോഗം ഭേദമായതിന്റെ തീയതിയും അടയാളപ്പെടുത്തിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസം കഴിഞ്ഞവര്‍ക്ക് എഹ്തിറാസിലെ ഗോള്‍ഡന്‍ ഫ്രെയിം സ്റ്റാറ്റസ് നഷ്ടമാകും. കോവിഡ് ബാധിച്ച് ഭേദമായവര്‍ക്കും ഒമ്പത് മാസത്തേക്കാണ് വാക്സിനെടുത്തവരുടെ അതേ ആനുകൂല്യങ്ങള്‍ ലഭ്യമാവുക. പുതിയ മാറ്റങ്ങള്‍ ലഭ്യമാവാന്‍ ആപ് സ്റ്റോര്‍ വഴി ഇഹ്തിറാസ് അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.
Keywords: Doha, News, Gulf, World, Top-Headlines, Technology, Health, COVID-19, Vaccinations, MoPH updates Ehteraz app with new feature.
Keywords: Doha, News, Gulf, World, Top-Headlines, Technology, Health, COVID-19, Vaccinations, MoPH updates Ehteraz app with new feature.